കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം നിരവധി കുട്ടികളെ ലക്ഷ്യമിട്ടതായി വിവരം. പ്രതികള്‍ ആസൂത്രണം നടത്തിയതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. സംഘം നിരവധി കുട്ടികളെ ലക്ഷ്യം വെച്ചു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ മൂവര്‍ സംഘം ശേഖരിച്ചു. 9ലധികം നോട്ട് ബുക്കുകളിലായി തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ട കുട്ടികളുടെ വിവരങ്ങള്‍ സൂക്ഷിച്ചിരുന്നു.
കിഡ്‌നാപ്പിംഗ് നടത്താന്‍ വലിയ മുന്നൊരുക്കം പ്രതികള്‍ നടത്തി. നേരത്തെ 2 കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തിയെങ്കിലും സാഹചര്യം എതിരായതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിനു ശ്രമിച്ചു. സംഘം ഹണി ട്രാപ്പിനും ശ്രമം നടത്തി. അനുപമയെ ഉപയോഗിച്ചാണ് ഹണി ട്രാപ്പിനു ശ്രമിച്ചത്. സംഘത്തിന്റെ വലയില്‍ ആരെങ്കിലും ഉള്‍പ്പെട്ടോയെന്ന് വ്യക്തമല്ല.
Post Your Comments