വൈക്കം: വൈക്കം ക്ഷേത്രത്തിലെ ഊട്ടുപുരയിൽ കിടന്നുറങ്ങിയ യുവാവിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ടിവിപുരം കോട്ടച്ചിറ നികർത്തിൽ എൻ. നിജീഷി(കണ്ണൻ 36)നെയാണ് അറസ്റ്റ് ചെയ്തത്. വൈക്കം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ദീർഘകാല വാലിഡിറ്റിയിൽ ഡാറ്റ വൗച്ചറുമായി ബിഎസ്എൻഎൽ, അറിയാം ഈ ആനുകൂല്യങ്ങളെ കുറിച്ച്
കഴിഞ്ഞദിവസം ഇയാൾ വൈക്കം ക്ഷേത്രത്തിലെ ഊട്ടുപുരയിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിന്റെ 37,000 രൂപ വില വരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. യുവാവിന്റെ പരാതിയെ തുടർന്ന് വൈക്കം പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ പ്രതിയെ പിടികൂടുകയായിരുന്നു.
Read Also : ഇന്ത്യൻ പ്രതിരോധ മേഖല കുതിക്കുന്നു: ബാലസ്റ്റിക് മിസൈൽ അഗ്നി 1-ന്റെ പരീക്ഷണ വിക്ഷേപണം വിജയകരം
വൈക്കം സ്റ്റേഷൻ എസ്എച്ച്ഒ രാജേന്ദ്രൻ നായർ, എസ്ഐമാരായ കുഞ്ഞുമോൻ, ബി. സിജി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Post Your Comments