Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ഗര്‍ഭകാലത്ത് ബി.പി കൂടുന്നത് എന്തുകൊണ്ട്?

ശരീരത്തിന് വളരെ അത്യാവശ്യമായ ഒന്നാണ് രക്തസമ്മര്‍ദം. ശരീരത്തിലെ നേരിയ രക്തലോമികകളിലേക്കുകൂടി രക്തം ഒഴുകിയെത്തണമെങ്കില്‍ വേണ്ടത്ര രക്തസമ്മര്‍ദം കൂടിയേ തീരൂ. ശരീരത്തിലെ എല്ലാ കോശങ്ങളിലേക്കും അവയവങ്ങളിലേക്കുമൊക്കെ ആവശ്യത്തിന് പ്രാണവായുവും ഊര്‍ജവുമൊക്കെ കിട്ടിയാല്‍ മാത്രമേ ശരീര പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുകയുള്ളൂ. അതിനു രക്തസമ്മര്‍ദം അത്യാവശ്യമാണ്.

പലവിധ അപകടങ്ങള്‍ക്കും സാധ്യതയുള്ളതാണ് ഗര്‍ഭകാലത്തെ ബി.പി. കുഞ്ഞിനെയും അമ്മയെയും ഇത് പലതരത്തില്‍ ബാധിക്കാം. ആദ്യ ഗര്‍ഭത്തിലാണ് പൊതുവെ ബി.പി. കൂടുതലായി കാണുന്നത്. ഗര്‍ഭധാരണത്തെയും പ്രസവത്തെയും കുറിച്ചുള്ള ഭയവും ആകുലതകളുമൊക്കെ ഇതിനൊരു പ്രധാന കാരണം തന്നെ. ഗര്‍ഭത്തോടനുബന്ധിച്ചുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌ന ങ്ങളും ബി.പി. കൂടാന്‍ കാരണമാകും. ഗര്‍ഭകാലത്ത് സ്ത്രീശരീരത്തില്‍ സങ്കീര്‍ണമായ നിരവധി ശാരീരിക, മാനസിക മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഈ മാറ്റങ്ങളെ ശാരീരികമായും മാനസികമായും ഉള്‍ക്കൊള്ളാന്‍ അമ്മയ്ക്കു കഴിയണം. അങ്ങനെ കഴിയാതെ വരുമ്പോഴാണ് ബി.പി. പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.

ഗര്‍ഭകാലത്തുണ്ടാകുന്ന ശാരീരികമാറ്റങ്ങള്‍ സ്വാഭാവികമായും രക്തക്കുഴലുകളെയും ബാധിക്കും. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിച്ചു നിര്‍ത്തിയിരുന്ന ശാരീരിക ഘടകങ്ങള്‍ക്കും ഈ മാറ്റം അന ുഭവപ്പെടും. ഹോര്‍മോണ്‍ നിലകളിലുണ്ടാകുന്ന മാറ്റങ്ങളും ബി.പി. കൂടാന്‍ കാരണമാകുന്നവതന്നെ. ആദ്യമായി ഗര്‍ഭംധരിക്കുന്നവരില്‍ രക്താതിസമ്മര്‍ദ്ദമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൂത്രാശയ അണുബാധ, അതിനെത്തുടര്‍ന്ന് മൂത്രത്തില്‍ പഴുപ്പ്, ഗര്‍ഭത്തില്‍ ഒന്നിലധികം കുട്ടികളുണ്ടായിരിക്കുക എന്നിവ മൂലവും ഗര്‍ഭകാലത്ത് ബി.പി. കൂടാം.

താപനില കുറയുന്നത് പല ആരോഗ്യ അവസ്ഥകളുടെയും ലക്ഷണങ്ങളെ വഷളാക്കും. കുറഞ്ഞ പ്രതിരോധശേഷി, സന്ധി വേദന, ആസ്ത്മ, ഈ ആരോഗ്യപ്രശ്നങ്ങളെല്ലാം മഞ്ഞുകാലത്ത് പൊട്ടിപ്പുറപ്പെടുന്നു. തണുത്ത കാലാവസ്ഥയിൽ പലരെയും അലട്ടുന്ന മറ്റൊരു ആരോഗ്യപ്രശ്നമാണ് ഹൈപ്പർടെൻഷൻ. പ്രായമായവരിലാണ് ഈ പ്രശ്നം കൂടുതലായി കാണപ്പെടുന്നത്. ഇത് ഹൃദയാഘാതം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button