Latest NewsKeralaNews

മിശ്രവിവാഹ ബ്യൂറോ നടത്തുകയല്ല എസ്എഫ്ഐയും ഡിവൈഎഫ്ഐയും: സമൂഹത്തിൽ മിശ്രവിവാഹം തടയാൻ ആർക്കും കഴിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മിശ്രവിവാഹ ബ്യൂറോ നടത്തുകയല്ല എസ്എഫ്ഐയും ഡിവൈഎഫ്ഐയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറുപ്പക്കാർ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുമ്പോൾ എതിർപ്പ് എല്ലാ കാലത്തും ഉണ്ടാവാറുണ്ട്. അതുകൊണ്ട് വിവാഹം നടക്കാതിരുന്നിട്ടില്ല. പൊതുസമൂഹത്തിൽ അത് തടയാൻ ആർക്കും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

Read Also: വേദനസംഹാരി മെഫ്താലിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രം, ശരീരത്തില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു

ധാരാളം വിവാഹം അത്തരത്തിൽ നടക്കുന്നുണ്ട്. ഇഷ്ടമുള്ള ചെറുപ്പക്കാരും ചെറുപ്പക്കാരികളും വിവാഹം ചെയ്യുന്നത് ആർക്കും തടയാനാവില്ല. അത് തടഞ്ഞ് കളയാമെന്ന് ആരെങ്കിലും വിചാരിച്ചാൽ അതൊന്നും സാധിക്കുന്ന കാര്യമല്ലെന്നും പിണറായി വിജയന് കൂട്ടിച്ചേർത്തു.

Read Also: ആനക്കൊമ്പുകളും നാടൻ തോക്കുകളുമായി മൂന്നുപേർ പിടിയിൽ: പുലിയുടെ പല്ലുകളും പിടിച്ചെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button