ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് റെക്കോർഡ് നേട്ടത്തിലേറി ആഭ്യന്തര സൂചികകൾ. തുടർച്ചയായ രണ്ടാം ദിനമാണ് ആഭ്യന്തര സൂചികകൾ നേട്ടത്തിലേക്ക് കുതിക്കുന്നത്. വ്യാപാരത്തിന്റെ ആദ്യ ഘട്ടം മുതൽ പ്രകടനമാണ് സൂചികകൾ കാഴ്ചവെച്ചത്. 69,000 എന്ന നാഴികക്കല്ല് ആദ്യം ഭേദിച്ചു കൊണ്ടാണ് സെൻസെക്സ് ഇന്ന് വ്യാപാരം തുടങ്ങിയത്. തുടർന്ന് 69,931 പോയിന്റ് വരെ ഉയർന്ന് എക്കാലത്തെയും ഉയരം തൊട്ടു. വ്യാപാരാന്ത്യം 431 പോയിന്റ് നേട്ടവുമായി 69,296.14-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. സമാന ട്രെൻഡ് തന്നെയാണ് ഇന്ന് നിഫ്റ്റിയിലും ദൃശ്യമായിട്ടുള്ളത്. അവസാന മണിക്കൂറുകളിൽ നിഫ്റ്റി 168 പോയിന്റ് നേട്ടത്തിൽ 20,855.10-ൽ വ്യാപാരം പൂർത്തിയാക്കി.
അദാനി ഗ്രൂപ്പ് ഓഹരികളുടെ പ്രകടനമാണ് ഇന്ന് ഓഹരി വിപണിയിൽ ശ്രദ്ധേയമായി മാറിയത്. അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, അദാനി എനർജി സൊല്യൂഷൻസ് എന്നിവ എക്കാലത്തെയും ഉയരം തൊട്ടു. പവർഗ്രിഡ്, എൻടിപിസി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റൻ, മാരുതി സുസുക്കി തുടങ്ങിയവയാണ് സെൻസെക്സിൽ നേട്ടം കുറിച്ചത്. അതേസമയം, വിപ്രോ, ബജാജ് ഫിനാൻസ്, എച്ച്സിഎൽ ടെക്, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങിയവയുടെ ഓഹരികൾ നഷ്ടം രുചിച്ചു.
Also Read: പാവയ്ക്കയുടെ ഈ ഗുണങ്ങൾ അറിയാമോ?
Post Your Comments