Latest NewsNewsIndia

യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങൾ! പുരി റെയിൽവേ സ്റ്റേഷനും ഹൈടെക് ആകുന്നു, നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും

ഓരോ വർഷവും ലക്ഷക്കണക്കിന് യാത്രക്കാർ എത്തുന്ന റെയിൽവേ സ്റ്റേഷൻ കൂടിയാണ് പുരി

ഭുവനേശ്വർ: ഒഡീഷയിലെ പ്രശസ്തമായ പുരി റെയിൽവേ സ്റ്റേഷൻ ലോകോത്തര നിരവാരത്തിലേക്ക് ഉയരുന്നു. കോടികളുടെ ചെലവിൽ റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടാനാണ് കേന്ദ്രസർക്കാറിന്റെ പദ്ധതി. റെയിൽവേ സ്റ്റേഷന്റെ വികസനം ലക്ഷ്യമിട്ട് 161.50 കോടി രൂപ നവീകരണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചിട്ടുണ്ട്. പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ മാഹാത്മ്യവും, ഐതിഹ്യവും അടിസ്ഥാനമാക്കിയാണ് സ്റ്റേഷൻ ഒരുക്കുന്നത്.

ഓരോ വർഷവും ലക്ഷക്കണക്കിന് യാത്രക്കാർ എത്തുന്ന റെയിൽവേ സ്റ്റേഷൻ കൂടിയാണ് പുരി. അതുകൊണ്ടുതന്നെ പുരിയുടെ ആത്മീയതയും, പ്രശസ്തിയും ആഗോളതലത്തിൽ എത്തിക്കാനാണ് കേന്ദ്രസർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര വിമാനത്താവളത്തിന് സമാനമായ തരത്തിലുള്ള എല്ലാ അത്യാധുനിക സൗകര്യങ്ങളും റെയിൽവേ സ്റ്റേഷനിൽ ഒരുക്കുന്നതാണ്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. കൊട്ടാരത്തിന് സമാനമായ വാസ്തുവിദ്യയിലാണ് റെയിൽവേ സ്റ്റേഷൻ രൂപകൽപ്പന ചെയ്യുക. ഇതിനോടനുബന്ധിച്ച് മികച്ച ലൈറ്റിംഗും, വിശാലമായ പാർക്കിംഗ് ക്രമീകരണവും ഒരുക്കുന്നതാണ്.

Also Read: കൊടിയ ജാതിവിവേചനം നേരിട്ട് അനുഭവിച്ചിട്ടുണ്ട്: വ്യക്തമാക്കി കെ സുധാകരൻ

shortlink

Post Your Comments


Back to top button