കൊച്ചി: പിഎഫ്‌ഐ ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ സ്വത്ത് കണ്ടുകെട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ പുനഃപരിശോധനാ ഹര്‍ജി തള്ളി. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
റവന്യൂ റിക്കവറി നടപടിക്രമങ്ങള്‍ പാലിച്ചാണ് സ്വത്ത് കണ്ടുകെട്ടിയതെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. കണ്ടുകെട്ടിയ തുക പ്രത്യേകം അക്കൗണ്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. നഷ്ടത്തിന്റെ അന്തിമ കണക്ക് കെഎസ്ആര്‍ടിസിയും സര്‍ക്കാരും തിട്ടപ്പെടുത്തി തീരുമാനിച്ചിട്ടില്ല. നഷ്ടത്തുക കണക്കാക്കാനുള്ള ക്ലെയിംസ് ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ പുനഃപരിശോധനാ ഹര്‍ജി അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. റിക്കവറി നോട്ടീസ് കൃത്യമായി പ്രതികള്‍ക്ക് നല്‍കിയിരുന്നുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
Post Your Comments