2023ലെ ഏറ്റവും ജനപ്രിയ ഇന്ത്യൻ സിനിമകളുടെ പട്ടിക പുറത്ത്. ലിസ്റ്റിൽ ഒന്നാം സ്ഥാനം ബോളിവ്ഡ് കിംഗ് ഖാൻ ഷാരൂഖ് ഖാന്റെ ‘ജവാൻ’ ഒന്നാമതെത്തി. ഷാരൂഖ് ഖാന്റെ ‘ജവാൻ’, ‘പത്താൻ’ എന്നീ ചിത്രങ്ങൾ 2023-ലെ ഏറ്റവും ജനപ്രിയമായ ഇന്ത്യൻ തിയേറ്റർ സിനിമകളുടെ IMDB ലിസ്റ്റിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടി. ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ട് ഹിന്ദി ചിത്രങ്ങളുടെ സ്ഥാനവും ഈ ചിത്രങ്ങൾ തന്നെയാണ് സ്വന്തമാക്കിയത്.
read also: ശബരിമല വിശ്വാസങ്ങളെ അവഹേളിച്ചും അയ്യപ്പനെ അപമാനിച്ചും പോസ്റ്റ്: സിഐടിയു നേതാവിനെതിരെ കേസ്
ആലിയ ഭട്ടിന്റെയും രൺവീർ സിങ്ങിന്റെയും ഡൈനാമിക് ജോഡികളെ അവതരിപ്പിക്കുന്ന കരൺ ജോഹറിന്റെ റൊമാന്റിക് സംവിധാന സംരംഭമായ ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. വിജയ് നായകനായ ലോകേഷ് കനകരാജിന്റെ ‘ലിയോ’ റാങ്കിംഗിൽ നാലാം സ്ഥാനം നേടി.
അക്ഷയ് കുമാർ, പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവർ അഭിനയിച്ച ‘OMG’ അഞ്ചാം സ്ഥാനത്താണ്. രജനികാന്തിന്റെ ‘ജയിലർ’ ആറാം സ്ഥാനം ഉറപ്പിച്ചു, ‘ഗദർ 2’ ആണ് ഏഴാം സ്ഥാനം നേടിയപ്പോൾ ആദാ ശർമ്മ നായികയായ ‘ദി കേരള സ്റ്റോറി’ എട്ടാം സ്ഥാനത്താണ്. ഒൻപതാം സ്ഥാനത്ത്, ശ്രദ്ധ കപൂറും രൺബീർ കപൂറും അവതരിപ്പിക്കുന്ന റൊമാന്റിക് കോമഡി ‘തു ജൂതി മെയ്ൻ മക്കാർ’ എത്തിയപ്പോൾ അജയ് ദേവ്ഗണിന്റെ ‘ഭോല’ പത്താം സ്ഥാനം സ്വന്തമാക്കി.
Post Your Comments