KeralaLatest NewsNews

ശബരിമല വിശ്വാസങ്ങളെ അവഹേളിച്ചും അയ്യപ്പനെ അപമാനിച്ചും പോസ്റ്റ്: സിഐടിയു നേതാവിനെതിരെ കേസ്

മലപ്പുറം: ശബരിമല വിശ്വാസങ്ങളെയും അയ്യപ്പനേയും അവഹേളിച്ച്
ഫേസ്ബുക്ക് പോസ്റ്റിട്ട സി.ഐ.ടി.യു നേതാവിനെതിരെ കേസെടുത്തു.കോട്ടക്കലിലെ ഒരു പ്രമുഖ സ്ഥാപനത്തിലെ സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി മാന്തൊടി രാമചന്ദ്രനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഹിന്ദു ഐക്യവേദി കോട്ടക്കല്‍ മണ്ഡലം സെക്രട്ടറി വേണുഗോപാല്‍ ചെറുകര നല്‍കിയ പരാതിയിലാണ് കോട്ടക്കല്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

Read Also: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്ന ഇടപെടലാണ് സർക്കാർ നടത്തുന്നത്: മുഖ്യമന്ത്രി

കഴിഞ്ഞ മാസം 18 നായിരുന്നു ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ മണ്ഡലകാലത്തെയും, അയ്യപ്പഭക്തരുടെ വിശ്വാസങ്ങളെയും മുറിവേല്‍പ്പിക്കുന്ന രീതിയിലുള്ള പോസ്റ്റ് പങ്കുവെച്ചത്. തുടര്‍ന്ന് ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

 

shortlink

Post Your Comments


Back to top button