Life Style

വിഷമിക്കണ്ട, തടി കുറയ്ക്കാം ഈസിയായി

രാത്രികാലങ്ങളില്‍ അത്താഴത്തിന് കുറച്ചു മാത്രം കഴിച്ചാല്‍ മതി എന്നാണ് പൊതുവേ എല്ലാരും പറയാറ്. ഈ ആശയത്തിന് ശാസ്ത്രത്തിന്റെ പിന്തുണയുമുണ്ട്. നമ്മുടെ ശരീര വ്യവസ്ഥിതി ഒരു ക്ലോക്ക് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. നമ്മുടെ ദഹനവ്യവസ്ഥ അതിരാവിലെ കുടുതല്‍ ശക്തവും രാത്രിയില്‍ ദുര്‍ബലവുമായിരിക്കും.

Read Also: ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം: ഒരു മരണം, 20 പേര്‍ക്ക് പരിക്ക്

അതുകൊണ്ട് തന്നെ ഉറക്കസമയത്തിന് തൊട്ടു മുമ്പ് നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റ്, കലോറി, കൊഴുപ്പ് എന്നിവ കുറഞ്ഞ അളവില്‍ ആയിരിക്കേണ്ടത് ആത്യാവശ്യമാണ്. ഇവ കൂടുതല്‍ ഉള്ള ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഇത് ദഹന വ്യവസ്ഥയെ അവതാളത്തിലാക്കികൊണ്ട് ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കാരണമായേക്കും. അത്താഴത്തിന് ഹെവി അല്ലാത്തതും ആരോഗ്യകരവുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിനായി അത്താഴത്തിന് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളുടെ ഒരു പട്ടിക ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ശരീരഭാരം കുറയ്ക്കാന്‍ പരിശ്രമിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ രാത്രികാലങ്ങളില്‍ കഴിക്കാന്‍ പാടില്ലാത്തതോ അല്ലെങ്കില്‍ ഒഴിവാക്കേണ്ടതോ ആയ വിവിധ ഭക്ഷണങ്ങള്‍ ഉണ്ട്.

വിശക്കുമ്പോള്‍ വളരെ വേഗം ഉണ്ടാക്കാന്‍ കഴിയുന്ന വിഭവമാണ് പാസ്ത. പാസ്ത സ്ഥിരമായി കഴിച്ചാല്‍ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. പാസ്ത ചര്‍മത്തിന്റെ സൗന്ദര്യവും മൃദുത്വവും നഷ്ടപ്പെടുത്തും. മുഖക്കുരുവും സൗന്ദര്യ പ്രശ്നങ്ങളും ഉണ്ടാക്കും. ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ഒരിക്കലും പാസ്ത കഴിക്കാന്‍ പാടില്ല.

ഇതില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് കൊഴുപ്പായി മാറും. ഇത് അമിത വണ്ണം, കൊളസ്ട്രോള്‍ എന്നിവയ്ക്ക് കാരണമാകും. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഐസ്‌ക്രീം ഒരു കാരണവശാലും കഴിക്കരുത്. ഉറങ്ങുമ്പോള്‍ ശരീരം ഒരു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാത്തതിനാല്‍ കൊഴുപ്പ് അടിഞ്ഞുകൂടും. ഇത് പൊണ്ണത്തടിയ്ക്ക് വഴിവയ്ക്കും. തണുപ്പുകാലത്തും ഐസ്‌ക്രീം പാടില്ല.

കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവമാണല്ലോ പിസ. എന്നാല്‍ രാത്രിയില്‍ പിസ അധികം കൊടുക്കേണ്ട. അസിഡിറ്റി പ്രശ്‌നമുണ്ടാക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് പിസ. രാത്രിയില്‍ പിസ കഴിച്ചാല്‍ നെഞ്ചെരിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

രാത്രി സമയങ്ങളില്‍ ഡാര്‍ക്ക് ചോക്ലേറ്റ് ഒഴിവാക്കുന്നതാണ് നല്ലത്. ഉറക്കക്കുറവ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ഡാര്‍ക്ക് ചോക്ലേറ്റ്. കഫീന്‍ ധാരാളം അടങ്ങിയതിനാല്‍ ശരീരഭാരം കൂടാം. സോസേജ്, ബേക്കന്‍ ഹാം, ഹോട്ട്‌ഡോഗ് തുടങ്ങിയ സംസ്‌കരിച്ച ഇറച്ചി വിഭവങ്ങള്‍ നിത്യേന കഴിക്കുന്നത് ഫാറ്റി ലിവറിന് കാരണമാകുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.

ഈ 5 ഭക്ഷണങ്ങള്‍ രാത്രി കഴിക്കുന്നതിന് ‘ബിഗ് നോ’ തന്നെ പറഞ്ഞോളൂ. നിങ്ങളുടെ വണ്ണം കുറയുന്നത് ചുരുക്കം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കണ്ടു തുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button