ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റം തുടരുന്നതിനിടെ വിജയിച്ചു വരുന്ന സ്ഥാനാർത്ഥികളെ ഹോട്ടലുകളിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട്. ഇതിനായി ബസ്സുകൾ ഒരുക്കിയിരിക്കുകയാണ്. എംഎൽഎമാരെ ഹൈദരാബാദിലെ സ്റ്റാർ ഹോട്ടലുകളിലേക്കു മാറ്റാൻ ആഡംബര ബസ്സുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരു സ്വകാര്യ ട്രാവൽ ഓപ്പറേറ്ററുടെ നേതൃത്വത്തിലുള്ള ബസ്സുകളെല്ലാം ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിലാണ് സ്ഥാനാർത്ഥികളെ പാർപ്പിക്കുക. എക്സിറ്റ് പോളുകള്‍ കോണ്‍ഗ്രസിനു മുന്‍തൂക്കം പ്രവചിച്ചതിനു പിന്നാലെ റിസോര്‍ട്ടുകള്‍ സജ്ജമാക്കിയെന്ന വാര്‍ത്തകളാണ് പുറത്തുവന്നത്. രാവിലെ ഹൈദരാബാദില്‍ എത്താന്‍ എല്ലാ കോണ്‍ഗ്രസ് സ്ഥാനാർത്ഥികൾക്കും നിർദേശം നൽകി കഴിഞ്ഞു.
അതേസമയം, തെലങ്കാനയിൽ കെസിആറിന്റെ ജനപ്രിയ വാഗ്ദാനം എല്ലാം ജനം തള്ളിക്കളഞ്ഞിരിക്കുകയാണ്. ഏറ്റവുമൊടുവിൽ പുറത്തുവന്ന വിവരം അനുസരിച്ച് തെലങ്കാനയിൽ കോൺഗ്രസ് 64 സീറ്റിൽ മുന്നേറുമ്പോൾ ബിആർഎസ് 42 സീറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. ബിജെപിക്ക് 4 ഉം മറ്റുള്ളവർക്കും 4 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. തെലങ്കാനയിൽ ഇത്തവണ ബിആർഎസ് ലക്ഷ്യമിടുന്നത് സെഞ്ച്വറിയാണ്.
തെലങ്കാനയിൽ കോൺഗ്രസ് ഭരണം ഉറപ്പിക്കുന്ന മുന്നേറ്റം നടത്തുകയാണ്. തെലങ്കാനയിൽ കോൺഗ്രസ് ബഹുദൂരം മുന്നിലാണെന്നാണ് വോട്ടെണ്ണലിന്‍റെ നാലാം മണിക്കൂറിൽ കാണുന്നത്. ആദ്യം തന്നെ ലീഡ് നേടിയ കോൺഗ്രസ് ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ കേവല ഭൂരിപക്ഷവും കടന്ന് ലീഡ് നില ഉയർത്തിയിട്ടുണ്ട്. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം തെലങ്കാന മുഖ്യമന്ത്രിയും ബി ആർ എസ് നേതാവുമായ കെ ചന്ദ്രശേഖര റാവു മത്സരിച്ച രണ്ട് സീറ്റിലും പിന്നിലാണെന്നാണ് വിവരം.
Post Your Comments