ചെന്നൈ: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതി തീവ്ര ന്യൂന മര്‍ദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. മ്യാന്‍മര്‍ നിര്‍ദ്ദേശിച്ച മിഗ്ജാമ് ( MICHAUNG ) എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുന്നത്. ഈ വര്‍ഷത്തെ ആറാമത്തെ ചുഴലിക്കാറ്റാണിത്.
തിങ്കളാഴ്ച രാവിലെയോടെ തെക്കന്‍ ആന്ധ്രാ പ്രദേശ് / വടക്കന്‍ തമിഴ്‌നാട് തീരത്തിന് സമീപം എത്തിച്ചേരുന്ന ചുഴലിക്കാറ്റ് തുടര്‍ന്ന് വടക്ക് ദിശയിലേക്ക് മാറി തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്തിന് സാമാന്തരമായി സഞ്ചരിച്ചു ഡിസംബര്‍ 5 ന് രാവിലെയോടെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍മണിക്കൂറില്‍ പരമാവധി 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ നേരിട്ട് ഭീഷണിയില്ല. എന്നാല്‍ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.
Post Your Comments