തിരുവനന്തപുരം: പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമൻ മരിച്ച നിലയിൽ. ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരമെന്തെന്ന് വ്യക്തമല്ല. അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചെമ്പഴന്തി റോഡില്‍ വെഞ്ചാവൂര്‍ എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. സുഹൃത്തുക്കളും നാട്ടുകാരും വിവരം അറിയിച്ചതിനെ തുടര്‍ന്ന് ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി.
27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു എം കുഞ്ഞാമന്‍. കെ.ആര്‍ നാരായണന് ശേഷം സാമ്പത്തിക ശാസ്ത്രം എം.എയില്‍ ഒന്നാം റാങ്ക് നേടിയ ആദ്യ ദലിത് കേരളീയനായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന്റെ എതിര് എന്ന ആത്മകഥ ഏറെ ചർച്ചയായ ഒന്നായിരുന്നു.
പാലക്കാട് ജില്ലയില്‍ പട്ടാമ്പിക്കടുത്ത് വാടാനം കുറിശി സ്വദേശിയായ ഇദ്ദേഹം എതിര് എന്ന ആത്മകഥയ്ക്ക് ലഹിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിച്ചിരുന്നു.
Post Your Comments