KeralaLatest NewsNews

ഭീഷണിപ്പെടുത്തി കാര്യങ്ങൾ ചെയ്യിക്കാൻ സർക്കാർ ശ്രമിക്കുന്നു: ആരോപണവുമായി ഗവർണർ

കൊച്ചി: സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്നെ ഭീഷണിപ്പെടുത്തി കാര്യങ്ങൾ ചെയ്യിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഗവർണർ പറഞ്ഞു. പക്ഷേ അത് നടക്കില്ലെന്നും ഗവർണർ വ്യക്തമാക്കി. കണ്ണൂർ വിസി നിയമന വിവാദത്തിലെ മുഖ്യമന്ത്രിയുടെ പരാമർശം നിരുത്തരവാദപരമെന്ന് അദ്ദേഹം അറിയിച്ചു.

Read Also: അനുപമയുടെ ആഗ്രഹം വക്കീൽ ആകാൻ: യൂട്യൂബിൽ നിന്ന് 5 ലക്ഷം വരെ വരുമാനം കിട്ടി തുടങ്ങിയതോടെ ഐഡിയ മാറി

രാജാവിനോടോ വ്യക്തികളോടോ അല്ല വിധേയത്വം കാണിക്കേണ്ടതെന്നും ഭരണഘടനയോടാണ് വിധേയത്വം കാണിക്കേണ്ടത്. കൊച്ചിയിൽ ആർഎസ്എസ് സംഘടിപ്പിക്കുന്ന ബ്രിഡ്ജിങ് സൗത്ത് പരിപാടിയെ പറ്റി തനിക്ക് അറിവില്ല. തന്നെ ആരും ക്ഷണിച്ചിട്ടില്ല. കണ്ണൂർ വിസി നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിരപരാധിയാണ്. എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർദേശ പ്രകാരമാണ്. എജിയുടെ അഭിപ്രായം നിരസിച്ചില്ലെന്നതാണ് താൻ ചെയ്ത ഏക തെറ്റ്. അപ്പോഴും തന്റെ അഭിപ്രായം ഇതല്ലെന്ന് പറഞ്ഞു. പക്ഷെ തൻറെ കൈ ബന്ധിക്കപ്പെട്ട അവസ്ഥയിലായിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഉപകരണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: തിരുവനന്തപുരത്ത് പണം മോഷ്ടിച്ചെന്നാരോപിച്ച് കൂട്ടുകാരന്റെ കണ്ണ് സുഹൃത്ത് കുത്തിപ്പൊട്ടിച്ചു, കാഴ്ച നഷ്ടമായി, പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button