Latest NewsNewsIndia

അതിതീവ്ര ചുഴലിക്കാറ്റ്: വിവിധ ജില്ലകളിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

അതിശക്തമായ മഴക്കുള്ള സാധ്യതയുമുണ്ട്.

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റ് മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗത്തില്‍ ആഞ്ഞടിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. അതിശക്തമായ മഴക്കുള്ള സാധ്യതയുമുണ്ട്. ഈ സാഹചര്യത്തിൽ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍.

read also: ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​രു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ടു; മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

തമിഴ്നാട്ടിലെ ചെന്നൈക്ക് സമീപത്തായി നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാകും മിഷോങ് ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ വിലയിരുത്തല്‍. തിങ്കളാഴ്ച കലൈസെല്‍വി, കാഞ്ചീപുരം, ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, പുതുച്ചേരി, കാരയ്ക്കല്‍ തുടങ്ങിയ ഇടങ്ങളിലെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും. ഈ സ്ഥലങ്ങളിൽ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button