ബിഗ്‌ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണന് ഗോൾഡൻ വിസ

ദുബായ്: ബിഗ്‌ബോസ് താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഡോ. റോബിൻ രാധാകൃഷ്ണന് യുഎഇയുടെ ഗോൾഡൻ വിസ. ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് അദ്ദേഹം 10 വർഷത്തെക്കുള്ള വിസ ഏറ്റുവാങ്ങി.

നേരത്തെ മലയാളം ഉൾപ്പെടെ ഒട്ടേറെ ഇന്ത്യൻ ചലച്ചിത്ര താരങ്ങൾ ഇസിഎച്ച് മുഖേനയാണ് യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കിയത്.

Share
Leave a Comment