തോരനായും മെഴുക്കുപുരട്ടിയായും ഉപയോഗിക്കുന്ന ബീൻസ് നിരവധി ഗുണങ്ങൾ നിറഞ്ഞതാണ്. 130 ഇനം ബീൻസ് വിഭാഗങ്ങൾ വിപണിയിൽ ലഭ്യമാണ്. വിറ്റാമിൻ എ, സി, കെ, ബി 6, ഫോളിക് ആസിഡ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയവയുടെ കലവറയായ ബീൻസിൽ ഫൈബറും ധാരാളം അടങ്ങിയിട്ടുണ്ട്. ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഗ്രീൻ ബീൻസില്‍ കലോറിയും കൊഴുപ്പും വളരെ കുറവാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ബീൻസ് സഹായിക്കുന്നു. അതുകൊണ്ടു തന്നെ പ്രമേഹമുള്ളവര്‍ തീര്‍ച്ചയായും കഴിക്കേണ്ട പച്ചക്കറിയാണ് ബീൻസ്. വിളര്‍ച്ചയെ തടയാനും ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കാനും കഴിയുന്ന ബീൻസ് മുടിക്കൊഴിച്ചിലുള്ളവരും നഖം പൊട്ടുന്നവരും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
read also: തണുത്ത വെള്ളത്തില്‍ കുളിക്കാൻ മടിയാണോ?
ഹെറോസൈക്ലിക് അമീനുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ബീൻസ് സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അര്‍ബുദ സാധ്യതയെ കുറയ്‌ക്കുന്നതായി പഠനങ്ങള്‍ പറയുന്നു.
ബീൻസില്‍ ധാരാളം കാല്‍സ്യവും ഹൃദയത്തെ സംരക്ഷിക്കുന്ന ഫ്ലവനോയ്ഡുകളും ഉണ്ട്. ധമനികളില്‍ രക്തം കട്ട പിടിക്കുന്നതിനെ തടയാൻ ഇത് സഹായിക്കുന്നു. ബീൻസില്‍ കലോറി,സോഡിയം, സാച്ചുറേറ്റഡ് ഫാറ്റ്, കൊളസ്ട്രോള്‍ എന്നിവ വളരെ കുറവാണ്.
എല്ലുകളുടെ ബലക്ഷയത്തെ തടയാൻ ബീൻസ് സഹായിക്കും. നാരുകളാൽ സമ്പന്നമായ ബീൻസ് ദഹന പ്രശ്നങ്ങളില്‍ നിന്ന് രക്ഷ നേടാനും മലബന്ധനം അകറ്റാനും സഹായിക്കും.
ഒരു കപ്പ് ബീൻസില്‍ ദിവസവും ആവശ്യമായതിന്റെ പത്തുശതമാനം ഫോളിക് ആസിഡും 6 ശതമാനം അയണും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഗര്‍ഭിണികള്‍ ബീൻസ് കഴിക്കുന്നത് നല്ലതാണ്.
Post Your Comments