തിരുവനന്തപുരം: സാധനങ്ങള്‍ക്കുള്ള കരാര്‍ എടുക്കാന്‍ ആളില്ലാതെ സപ്ലൈകോ കടുത്ത പ്രതിസന്ധിയിലേക്ക്. ടെന്‍ഡറില്‍ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണം കുത്തനെ കുറഞ്ഞു. പങ്കെടുത്തവരാകട്ടെ ഉയര്‍ന്ന തുക ക്വാട്ട് ചെയ്തതിനാല്‍ ടെന്‍ഡര്‍ സപ്ലൈകോ നിരസിച്ചു.
Read Also: കമ്പള മത്സരം കണ്ട് മടങ്ങിയവർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് രണ്ടു പേർക്ക് ദാരുണാന്ത്യം
700 കോടിയിലധികം രൂപയാണ് സപ്ലൈകോ വ്യാപാരികള്‍ക്ക് നല്‍കാനുള്ളത്. ഈ കുടിശിക ഓണത്തിന് ശേഷം നല്‍കുമെന്ന് സപ്ലൈകോ അറിയിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കാരണം ധനവകുപ്പ് തുക അനുവദിച്ചില്ല. ഇതോടെ കരാറുകാര്‍ കൂട്ടത്തോടെ പിന്‍വാങ്ങി.
സപ്ലൈകോ ക്ഷണിച്ച ടെണ്ടറുകളില്‍ പങ്കെടുക്കുന്ന വ്യാപാരികളുടെ എണ്ണം കഴിഞ്ഞ രണ്ടുമാസത്തിനിടെ ഗണ്യമായി കുറഞ്ഞു. കുടിശിക നല്‍കാതെ ടെന്‍ഡറില്‍ പങ്കെടുക്കില്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. പരിപ്പ്, അരി, പഞ്ചസാര, ഏലം എന്നിവയ്ക്ക് നവംബര്‍ 14ന് ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും പ്രതികരണം മോശമായിരുന്നു. ഇതേതുടര്‍ന്ന് വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കാനാണ് നീക്കം.
Post Your Comments