കണ്ണൂർ: കേരളത്തിൽ വീണ്ടും കർഷക ആത്മഹത്യ. ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ക്ഷീര കർഷകനായ കൊളക്കാട് സ്വദേശി എം.ആർ. ആൽബർട്ട് ജീവനൊടുക്കിയത്. ആൽബർട്ട് 25 വർഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു .
ഇന്ന് രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ഭാര്യ വത്സ പള്ളിയിൽ പോയ നേരത്താണ് സംഭവം. ജില്ലാ ബാങ്കിൻ്റെ പേരാവൂർ ശാഖയിൽ നിന്ന് 2 ലക്ഷത്തിലധികം രൂപ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി നോട്ടിസ് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ആത്മഹത്യ ചെയ്തത്. മൂന്ന് പെൺമക്കളാണ് ആൽബർട്ടിന് ഉള്ളത്.
Post Your Comments