Latest NewsKeralaNews

115 കഞ്ചാവ് പൊതികളുമായി പ്ലസ്ടു വിദ്യാർത്ഥി പിടിയിൽ

തിരുവനന്തപുരം: 115 കഞ്ചാവ് പൊതികളുമായി പ്ലസ്ടു വിദ്യാർത്ഥി എക്‌സൈസ് പിടിയിൽ. എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് കള്ളിക്കാട് മൈലോട്ട് മൂഴിയിൽ വച്ച് പിടികൂടിയ കുട്ടിയുടെ ബാഗിൽ മിഠായി കുപ്പികളിലാണ് കഞ്ചാവ് പൊതികൾ സൂക്ഷിച്ചിരുന്നത്. വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന ഇടനിലക്കാരനായി ഈ കുട്ടി പ്രവർത്തിച്ചു വരികെയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

Read Also: ഈശ്വര തുല്യനായ സുരേഷിന്റെ ഇടപെടലുകള്‍ ഒന്നുകൊണ്ട് മാത്രമാണ് മകന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്: മണിയൻ പിള്ള രാജു

മുക്കാൽ കിലോയോളം വരുന്ന കഞ്ചാവ് കസ്റ്റഡിയിൽ എടുത്ത ശേഷം കുട്ടിയെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള തുടർ നടപടികൾക്ക് വിധേയമാക്കി. സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിയാണ് ഇയാൾ. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിക്കടത്ത് തടയാൻ ലക്ഷ്യമിട്ട് ആരംഭിച്ച കെഇഎംയു യൂണിറ്റ് നിലവിൽ നാല് ജില്ലകളിലെ സംസ്ഥാന അതിർത്തികളിലാണ് വിന്യസിച്ചിരിക്കുന്നത്.

എക്‌സൈസ് ഇൻസ്‌പെക്ടർ കെ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ പി ശങ്കർ, എം വിശാഖ്, കെ ആർ രജിത്ത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Read Also: മരുമകളോട് ദേഷ്യം: ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button