Latest NewsNewsIndia

രാജു നാരായണസ്വാമിയുടെ ശ്രമം ഫലം കണ്ടു: ജലോറിൽ പോളിങ് ശതമാനം ഉയർന്നു

രാജസ്ഥാനിലെ ജലോർ ജില്ലയിൽ പോളിങ് ശതമാനം ഉയർത്താനുള്ള രാജു നാരായണസ്വാമിയുടെ ശ്രമം ഫലം കണ്ടു. നല്ലൊരു ശതമാനം വോട്ടർമാരും രാജസ്ഥാന് പുറത്ത് വ്യാപാരം ചെയ്യുന്നവരാണ് എന്നതാണ് ജലോർ ജില്ലയിലെ പ്രത്യേകത. പ്രവാസി സംഘങ്ങളുടെ സഹായത്തോടെ സോഷ്യൽ മീഡിയ ഗ്രൂപ്പ് ഉണ്ടാക്കി വീഡിയോ കോൾ നടത്തി അവരെ വോട്ട് ചെയ്യാൻ നാട്ടിലെത്താൻ പ്രേരിപ്പിക്കുക എന്നതാണ് നിരീക്ഷകനായ സ്വാമിയുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടം നടത്തിയ പ്രധാന ഉദ്യമം.

ഹിന്ദി ഭാഷയിൽ കുങ്കുമ പത്രിക എന്ന പേരിൽ കല്യാണക്കുറിയുടെ രൂപത്തിൽ ‘വോട്ട് ചെയ്യാൻ നാട്ടിൽ എത്തു’ എന്ന അഭ്യർത്ഥനകളും നൂതന ആശയം എന്ന രൂപത്തിൽ ശ്രദ്ധിക്കപ്പെട്ടു. തങ്ങളുടെ ബൂത്ത് പരിധിയിലുള്ള എൻ.ആർ.ആർമാരെ കണ്ടെത്തി വീണ്ടും വീണ്ടും വീഡിയോ കോൺഫെറെൻസിങ്ങും സൂം മീറ്റിങ്ങും മുഖേന അഭ്യർത്ഥിക്കുവാൻ ബിഎൽഓമാർക്ക് നിർദ്ദേശവും നൽകി.

തേജസ് വിമാനങ്ങള്‍ക്കായി കൂറ്റന്‍ ഓര്‍ഡര്‍, എച്ച്എഎല്ലിന് 36,468 കോടി നല്‍കി കേന്ദ്രം

ഓരോ ബൂത്ത് പരിധിയിലും ഉള്ളവരുടെ എണ്ണം പരിമിതമായതിനാൽ ബിഎൽഓമാരുടെ ദൗത്യം താരതമ്യേന എളുപ്പമാകുകയും ചെയ്തു. തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് മുതലായ സംസ്ഥാനങ്ങളിൽ ‘ ഞാൻ തീർച്ചയായും നാട്ടിലെത്തി വോട്ട് അവകാശം വിനിയോഗിക്കും’ എന്ന ഇ-പ്രതിജ്‌ഞ നടത്തുകയും പ്രതിജ്‌ഞ എടുത്തവർക്ക് ഇ-സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

shortlink

Post Your Comments


Back to top button