Latest NewsNewsLife Style

പല്ലുവേദന അകറ്റാൻ വീട്ടില്‍ പരീക്ഷിക്കാം ഈ പൊടിക്കെെകൾ

പല്ലുവേദന വരാത്തവർ വളരെ ചുരുക്കമായിരിക്കും. ചിലർക്ക് താങ്ങാൻ പറ്റാത്ത വേദന അനുഭവപ്പെടാം. പല്ലിന്റെ പ്രശ്‌നങ്ങൾ മനസിലാക്കി കൃത്യമായ സംരക്ഷണങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ്. എന്നാൽ വേദന വരുന്ന സമയങ്ങളിൽ ചെറിയൊരാശ്വാസം ലഭിക്കാൻ വീട്ടിലെ ചില പൊടിക്കെെകൾ പരീക്ഷിക്കാവുന്നതാണ്. ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്…

ഉപ്പുവെള്ളമാണ് ആദ്യത്തെ പരിഹാരം എന്ന് പറയുന്നത്. പല്ലു വേദന ഉള്ളപ്പോൾ ഉപ്പ് വെള്ളം കൊണ്ട് വായ കഴുകുന്നതും കവിൾകൊള്ളുന്നതും പല്ലു വേദന മാറാനും പല്ലുകളുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും. പല്ലുവേദനയ്ക്കുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ പ്രതിവിധിയാണിത്. ഒരു ദിവസം രണ്ടോ മൂന്നോ നേരം ഉപ്പുവെള്ളം കൊള്ളാവുന്നതാണ്.

ഗ്രാമ്പൂവാണ് മറ്റൊരു പൊടിക്കെെ. പല്ലുവേദന മാറുന്നതിന് ഉടനടി ഉപയോഗിക്കാവുന്ന ഒന്നാണ് ഗ്രാമ്പൂ. ഉപയോഗിക്കാവുന്നതുമാണിത്. പല്ലുവേദന മാറുന്നതിനായി ഗ്രാമ്പൂ വായിലിട്ട് വെറുതെ ചവച്ചാൽ മാത്രം മതി.

പേരയിലയും പല്ല് വേദന കുറയ്ക്കുന്നതിന് സഹായകമാണ്. പേരയിലയിട്ട തിളപ്പിച്ച വെള്ളം കൊണ്ട് വായ കഴുകുന്നത് പല്ലു വേദന മാറാൻ മാത്രമല്ല വായ്‌നാറ്റം അകറ്റാനും അണുബാധ ഉണ്ടാകാതിരിക്കാനും ഏറെ നല്ലതാണ്.

ധാരാളം ഔഷധഗുണമുള്ള മറ്റൊരു കൂട്ടാണ് മഞ്ഞൾ. ഇതും പല്ലുവേദനയ്ക്ക് പരിഹാരമായി ഉപയോഗിക്കാവുന്നതാണ്. അൽപം മഞ്ഞൾ പൊടി വെളിച്ചെണ്ണയി ചാലിച്ച് പേസ്റ്റ് പരുവത്തിലാക്കി അത് വേദനയുള്ള ഭാഗത്ത് പുരട്ടിയാൽ മതിയാകും.

പല്ലുവേദന ഒഴിവാക്കാൻ ഐസ് വെള്ളം ഒരു പരിധി വരെ സഹായിക്കും. ഐസ് വെള്ളം ഉപയോ​ഗിക്കുമ്പോൾ രക്തക്കുഴലുകൾ ചുരുങ്ങാൻ കാരണമാകുന്നു. ഇത് വേദനയുടെ തീവ്രത കുറയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button