പുരുഷന്മാരെ അധിക്ഷേപിക്കുന്ന രീതിയിൽ ഉള്ള സിനിമകൾക്കെതിരെ ശബ്ദമുയർത്തുമെന്ന് പ്രഖ്യാപിച്ച് മെൻസ് അസോസിയേഷൻ. സ്ത്രീകൾ ചെയ്യുന്ന തെറ്റുകൾ കൂടി തുറന്നു കാണിക്കണം, അതില്ലാതെ പുരുഷന്മാരെ അടിച്ചമർത്തുന്ന സിനിമ, സീരിയൽ തുടങ്ങിയവയ്ക്കെതിരെ ഞങ്ങൾ ശബ്ദമുയർത്തും എന്നാണ് മെൻസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് വട്ടിയൂർകാവ് അജിത് കുമാർ പറയുന്നത്. ഒരു യുട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമത്വം പറയുമ്പോൾ അത് എല്ലായിടത്തും ഉണ്ടായിരിക്കണം എന്നും അജിത് പറഞ്ഞു.
നേരത്തെ, സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന് അലന്‍സിയറിന്റെ ധീരമായ പ്രവർത്തിക്ക് അവാർഡ് നൽകുമെന്ന് പ്രഖ്യാപിച്ച് മെൻസ് അസോസിയേഷൻ രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന് ഇന്നേവരെ ഒരാളും വാങ്ങിയിട്ടും കൊടുത്തിട്ടിമില്ലാത്ത നാട്യശാസ്ത്രത്തിന്റെ പിതാവായ ഭരതമുനിയുടെ ശിൽപ്പം നൽകുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പറഞ്ഞു. എത്രേയും പെട്ടെന്ന് ഇത് സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments