Latest NewsKeralaNews

‘ഞാൻ കണ്ടതാണ് പറഞ്ഞത്’: ഡി.വൈ.എഫ്.ഐയുടെ ‘രക്ഷാപ്രവർത്തന’ത്തെ കുറിച്ച് വീണ്ടും മുഖ്യമന്ത്രി

നവകേരള സദസില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നു. ഇവരെ പരസ്യമായി ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അദ്ദേഹം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട് നടത്തിയ ‘ഡിവൈഎഫ്ഐ ജീവൻ രക്ഷാപ്രവർത്തനം’ പരാമർശത്തിൽ ഞാൻ കണ്ടതാണ് പറഞ്ഞതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ബസിന് മുന്നിലേക്ക് ചാടുന്നവരെ പിടിച്ച് മാറ്റി. ശേഷം നടന്നത് എന്റെ കൺമുന്നിലല്ല. താൻ നടത്തിയത് അതിക്രമത്തിനുള്ള പ്രോത്സാഹനമല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഡി.വൈ.എഫ്.ഐക്കാർ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിക്കുകയായിരുന്നില്ലെന്നും അവരെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. ബസിന് മുന്നില്‍ ചാടിയവരുടെ ജീവിന്‍ രക്ഷിക്കാന്‍ ശ്രമിച്ചവരാണ് ഡി.വൈ.എഫ്.ഐക്കാരെന്നും അതിനിയും തുടരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസുകാരുടേത് പ്രതിഷേധമല്ല ആക്രണമോല്‍സുകതയാണ്, അത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. ഓടുന്ന വാഹനത്തിന് മുന്നില്‍ ചാടി പ്രതിഷേധിക്കുകയെന്നാല്‍ വലിയ അപകടം ഉണ്ടാക്കുകയെന്നാണര്‍ത്ഥം എന്നുമദ്ദേഹം വ്യക്തമാക്കി.

നവകേരള സദസിന് കണ്ണൂരിൽ കുട്ടികളെ ഇറക്കിയ സംഭവം ശരിയായില്ല. സ്കൂൾ കുട്ടികളെ ഇറക്കുന്നത് ഗുണകരമല്ല. ഇത് ആവർത്തിക്കരുത്. ഞാൻ കണ്ട കുട്ടികൾ നിന്നത് തണലത്താണ്. കുട്ടികളെ പ്രത്യേക സമയത്ത് ഇറക്കി നിർത്തേണ്ടതില്ല. അത് ആവർത്തിക്കരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button