ന്യൂഡല്‍ഹി:മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റി. 2024 മാര്ച്ചിലേയ്ക്കാണ് വാദം കേള്‍ക്കുന്നത് മാറ്റിയത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെയാണ് നടപടി.
നിയമം ചോദ്യം ചെയ്ത് കേരളത്തില്‍ നിന്നടക്കമുള്ള ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്. മുത്തലാഖ് ഭരണഘടന വിരുദ്ധമെന്നും ഏകാധിപത്യപരമെന്നും ഇസ്ലാമിന് നിരക്കുന്നതല്ലെന്നും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമം കൊണ്ടുവന്നതെന്ന്, നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു.
Post Your Comments