Latest NewsNewsBusiness

രണ്ട് നാൾ നീണ്ട നഷ്ടയാത്രയ്ക്ക് വിരാമം! നേട്ടത്തിന്റെ ട്രാക്കിലേക്ക് തിരിച്ചെത്തി ആഭ്യന്തര സൂചികകൾ

സെൻസെക്സിൽ ഇന്ന് 1,955 ഓഹരികൾ നേട്ടത്തിലും, 1,769 ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്

രണ്ട് ദിവസത്തോളം നീണ്ടുനിന്ന നഷ്ടയാത്രയ്ക്ക് വിരാമമിട്ട് ആഭ്യന്തര സൂചികകൾ. ആഗോള വിപണിയിലെ ഘടകങ്ങൾ അനുകൂലമായി മാറിയതോടെയാണ് ആഭ്യന്തര സൂചികകൾ ഇന്ന് നേട്ടത്തിന്റെ ട്രാക്കിലേക്ക് തിരിച്ചെത്തിയത്. യുഎസ് ഫെഡ് അടിസ്ഥാന പലിശ നിരക്ക് കൂട്ടുന്ന പ്രവണത താൽക്കാലികമായി നിർത്തലാക്കുമെന്ന പ്രതീക്ഷ ഇന്ന് ഓഹരി വിപണിക്ക് കൂടുതൽ കരുത്ത് പകർന്നിട്ടുണ്ട്. ബിഎസ്ഇ സെൻസെക്സ് 275 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 65,930-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 89 പോയിന്റ് നേട്ടത്തിൽ 19,783-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. ഓഹരി സൂചികകളെ ഇന്ന് നേട്ടത്തിലേക്ക് തിരിച്ചെത്തിച്ചതിൽ മുഖ്യപങ്ക് വഹിച്ചത് റിയൽറ്റി, മെറ്റൽ, ഫാർമ ഓഹരികളാണ്.

സെൻസെക്സിൽ ഇന്ന് 1,955 ഓഹരികൾ നേട്ടത്തിലും, 1,769 ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 129 ഓഹരികളുടെ വില മാറിയില്ല. ജെഎസ്ഡബ്ല്യു സ്റ്റീൽ, ടൈറ്റൻ, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റാ സ്റ്റീൽ, സൺ ഫാർമ എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികൾ. അതേസമയം, എൻടിപിസി, ടെക് മഹീന്ദ്ര, മാരുതി സുസുക്കി, എൽ ആൻഡ് ടി, എസ്ബിഐ തുടങ്ങിയ മുൻനിര ഓഹരികൾക്ക് നിറം മങ്ങി. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് കഴിഞ്ഞ ധനനയ യോഗത്തിന്റെ മിനുട്ട്സ് ഇന്ത്യൻ സമയം രാത്രിയോടെ പുറത്തുവിടുന്നതാണ്.

Also Read: ഇന്ത്യൻ ടീം നന്നായി കളിച്ചു, പക്ഷേ….: ലോകകപ്പ് തോൽവിക്ക് ശേഷം പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button