ഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാലതാമസം വരുത്തുന്നുവെന്ന് കാണിച്ചാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് ഗവര്‍ണര്‍ അനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നത് ജനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ ഭാഗത്തുനിന്ന് നിഷ്‌ക്രിയത്വമുണ്ട്. ഈ ബില്ലുകളില്‍ പലതും വലിയ പൊതുതാല്‍പ്പര്യം ഉള്‍ക്കൊള്ളുന്നതാണെന്നും ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്നും സംസ്ഥാന സർക്കാർ ഹര്‍ജിയില്‍ പറയുന്നു.
ഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പൽ യെമനിലെ ഹൂതി വിമതർ തട്ടിയെടുത്തു
ബില്ലുകളിൽ ഗവർണർ എത്രയും വേഗം തീരുമാനം എടുക്കണമെന്നും ഗവർണറുടെ നിലപാട് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണെന്നും സദ്ഭരണ സങ്കൽപ്പം അട്ടിമറിക്കുന്നതായും സർക്കാർ ആരോപിക്കുന്നു. ചീഫ് സെക്രട്ടറി ഡോ. വേണു, ടിപി രാമകൃഷ്ണൻ എംഎൽഎ എന്നിവരാണ് ഹർജിക്കാർ. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാൻഡിംഗ് കൗണ്‍സില്‍ സികെ ശശിയാണ് ഹർജി സമർപ്പിച്ചത്.
Post Your Comments