ലക്‌നൗ: 35കാരിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. ഉത്തര്‍പ്രദേശിലെ ബറേലി ഗോട്ടിയ ഗ്രാമത്തിലാണ് സംഭവം. മറ്റൊരാള്‍ക്കൊപ്പം കിടക്കയില്‍ ഭാര്യയെ കണ്ടതിനെ തുടര്‍ന്നാണ് കൊലപാതകം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
read also: ഓഹരി വിപണിയിൽ ഐപിഒ പെരുമഴ! നേട്ടം കൊയ്യാൻ എത്തുന്നത് അഞ്ച് കമ്പനികൾ
അഞ്ജലിയാണ് മരിച്ചത്. ഗ്രാമത്തിന് അരികിലുള്ള കൃഷിയിടത്തില്‍ നിന്ന് ശനിയാഴ്ച രാത്രിയാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് ഭര്‍ത്താവിന്റെ അറസ്റ്റിലേക്ക് നയിച്ചത്. യുവതിയുടെ ഭർത്താവ് നേപ്പാള്‍ സിങ് ആണ് അറസ്റ്റിലായത്.
Post Your Comments