
ചിറ്റൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. ചന്ദനപ്പുറം ചേരുങ്കാട് മനു-വിദ്യ ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞ് ജനിച്ച് അഞ്ച് ദിവസം മാത്രമേ ആയിരുന്നുഉള്ളു.
ചിറ്റൂർ താലൂക്കാശുപത്രിയിൽ കഴിഞ്ഞ 14-നായിരുന്നു വിദ്യയുടെ പ്രസവം. 17ന് ഡിസ്ചാർജ് ചെയ്തു. രാത്രി ഉറങ്ങുന്നതിനുമുമ്പ് കുഞ്ഞിന് പാൽ കൊടുത്തിരുന്നു. പുലർച്ചെ ഉണർന്ന് പാൽ കൊടുക്കാൻവേണ്ടി എടുത്തപ്പോൾ കുഞ്ഞിന് അനക്കമില്ലായിരുന്നു.
തുടർന്ന്, ചിറ്റൂർ താലൂക്കാശുപത്രിയിലും ജില്ലാ ആശുപത്രിയിലും കുഞ്ഞിനെയെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
Post Your Comments