Latest NewsIndia

അംഗീകാരമില്ലാത്ത ഹലാൽ മുദ്രകൾ ഉള്ള ഉൽപ്പന്നങ്ങൾ നിരോധിക്കാനൊരുങ്ങി യുപി സർക്കാർ

ആഹാരത്തിലെ ഹലാൽ മുദ്രകൾക്ക് ശക്തമായ നിയന്ത്രണം നടപ്പാക്കാൻ യു പി സർക്കാർ. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു നീക്കം ഉണ്ടാവുന്നത്. യു.പിയിൽ ഇത്തരം ഒരു നീക്കം നടത്തുകയാണിപ്പോൾ. അനധികൃത ഹലാൽ ആഹാരങ്ങൾ ഉണ്ടാക്കി നേടുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് എത്തുന്നു എന്നും ഭീകര സംഘടനകളിലേക്ക് പോകുന്നു എന്നും ആണ്‌ യു പി സർക്കാരിന്റെ വിലയിരുത്തൽ.

എണ്ണ, സോപ്പ്, ടൂത്ത് പേസ്റ്റ്, തേൻ തുടങ്ങിയ വെജിറ്റേറിയൻ ഉൽപന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് അടിച്ചിറക്കുന്നു. വെജിറ്റേറിയൻ ആയ എണ്ണക്കും സോപ്പിനും ടൂത്ത് പേസ്റ്റിനും മൊട്ട് സൂചിക്കും വരെ ഹലാൽ മുദ്രകൾ. അത്തരം സർട്ടിഫിക്കേഷൻ ആവശ്യമില്ലാത്ത ഹലാൽ സർട്ടിഫിക്കറ്റുകൾ നൽകുന്നത് ഒരു പ്രത്യേക സമൂഹത്തെയും അതിന്റെ ഉൽപ്പന്നങ്ങളെയും ലക്ഷ്യമിട്ടുള്ള ബോധപൂർവമായ ക്രിമിനൽ ഗൂഢാലോചനയാണ് എന്നാണ് സർക്കാരിന് നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

സർക്കാരിന്റെ അനുമതിയും ശരിയായ അംഗീകാരവും ഇല്ലാത ഹലാൽ ഉല്പ്പന്നങ്ങൾ ഇറക്കുന്നത് ഉത്തർപ്രദേശ് നിയന്ത്രിക്കും.ഭക്ഷണത്തിനും സൗന്ദര്യ വർദ്ധക ഉൽപന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്ന അവിഹിത സമ്പ്രദായം കർശനമായി തടയും. യു പി മുഖ്യമന്ത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ്‌ ഇതിനുള്ള നീക്കത്തിന്റെ ചുക്കാൻ പിടിക്കുക.

ഒരു പ്രത്യേക മതവികാരം ചൂഷണം ചെയ്യാനും സമുദായങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനുമുള്ള ദുരുദ്ദേശ്യപരമായ ശ്രമം തിരിച്ചറിഞ്ഞ മുഖ്യമന്ത്രി അത്തരം ആചാരങ്ങൾക്കെതിരെ കർശനമായ നടപടികൾക്ക് നിർദ്ദേശം നൽകിയതായി മുതിർന്ന ആഭ്യന്തര ഉദ്യോഗസ്ഥൻ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button