സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 45,240 രൂപയും, ഒരു ഗ്രാമിന് 5,655 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 480 രൂപയും, ഒരു ഗ്രാമിന് 80 രൂപയും വർദ്ധിച്ചിരുന്നു. ഇസ്രായേൽ-ഹമാസ് യുദ്ധ പ്രതിസന്ധി വീണ്ടും രൂക്ഷമാവുകയാണെങ്കിൽ, വില ഇനിയും ഉയരാൻ സാധ്യതയുണ്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 880 രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് മൂന്നാം തീയതിയാണ്. 45,280 രൂപയായിരുന്നു അന്നത്തെ നിരക്ക്. ഈ ഉയർന്ന നിലവാരത്തിന് തൊട്ടരികെയാണ് ഇപ്പോൾ സ്വർണവില ഉള്ളത്. ആഗോള വിപണിൽ സ്വർണവില നേരിയ ഇടിവിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്വർണം ഔൺസിന് 1.64 ഡോളർ താഴ്ന്ന് 1,980.79 ഡോളറിൽ എത്തിയിട്ടുണ്ട്. അതേസമയം, അധികം വൈകാതെ ആഗോളവില വീണ്ടും 2000 ഡോളർ പിന്നിടുമെന്നാണ് സൂചന. ആഗോള വിപണിയിലെ വില മാറ്റങ്ങൾ ഡോളറിൽ ആയതിനാൽ, നേരിയ വ്യത്യാസങ്ങൾ പോലും പ്രാദേശിക വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കുന്നതാണ്.
Also Read: ഈ ലിസ്റ്റിൽ നിങ്ങളുടെ പാസ്വേഡും ഉണ്ടോ? എങ്കിൽ ഉടനടി മാറ്റിക്കോളൂ, കാത്തിരിക്കുന്നത് മുട്ടൻ പണി
Post Your Comments