തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗത നിയന്ത്രണം. പുതുക്കാട്-ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം നവീകരണ ജോലി നടക്കുന്നതിനാലാണ് ശനിയും ഞായറും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. മാവേലി എക്‌സ്പ്രസ് അടക്കം എട്ട് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. മലബാർ അടക്കം 12 വണ്ടികൾ ഭാഗികമായും റദ്ദാക്കി. രണ്ട് ട്രെയിനുകൾ ഈ ദിവസങ്ങളിൽ കേരളത്തിലെ സ്റ്റോപ്പുകൾ ഒഴിവാക്കി വഴിതിരിച്ചുവിടും.
ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ:
- മംഗളുരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603)
- എറണാകുളം-ഷൊർണുർ മെമു (06018)
- എറണാകുളം-ഗുരുവായൂർ എക്‌സ്പ്രസ് (06448)
- ദീർഘദൂര ട്രെയിനുകളായ ഗാന്ധിധാം നാഗർകോവിൽ എക്‌സ്പ്രസ് (16335), പൂനെ ജംഗ്ഷൻ കന്യാകുമാരി എക്‌സ്പ്രസ് (16381) എന്നിവ പൊള്ളാച്ചി – മധുരൈ വഴി തിരിച്ചുവിടും.
നാളെ റദ്ദാക്കിയ ട്രെയിനുകൾ:
- തിരുവനന്തപുരം-മംഗളുരു മാവേലി എക്‌സ്പ്രസ് (16604)
- ഷൊർണൂർ-എറണാകുളം മെമു (06017)
- ഗുരുവായൂർ-എറണാകുളം ജംഗ്ഷൻ എക്‌സ്പ്രസ് (06439)
- എറണാകുളം ജംഗ്ഷൻ-കോട്ടയം എക്‌സ്പ്രസ് (06453)
- കോട്ടയം-എറണാകുളം ജംഗ്ഷൻ എക്‌സ്പ്രസ് (06434)
Post Your Comments