KeralaLatest NewsNewsLife StyleHealth & Fitness

പ്രമേഹ രോഗികൾക്ക് ചുവന്ന ചീര നല്ലതാണോ?

ചുവന്ന ചീരയില്‍ ഗ്ലൈസെമിക് ഇൻഡക്‌സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടില്ല

നമ്മുടെ നാട്ടിൻപുറങ്ങളില്‍ സാധാരണയായി കിട്ടുന്ന,  പോഷകഗുണങ്ങള്‍കൊണ്ട് ഏറെ സമ്പന്നനായ ചുവന്ന ചീര പ്രമേഹ രോഗികൾക്ക് കഴിക്കുന്നത് നല്ലതാണോ എന്നത് പലർക്കും സംശയമുണ്ട്. എന്നാൽ, വൈറ്റമിൻ എ, സി, ഇ എന്നിവ ധാരാളമുള്ള ചുവന്ന ചീരയില്‍ ഗ്ലൈസെമിക് ഇൻഡക്‌സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടില്ല. അതുകൊണ്ടു തന്നെ പ്രമേഹ രോഗികൾക്ക് ചീര ഉത്തമമാണ്.

ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ചീര രക്തത്തിലേക്കുള്ള ഗ്ലൂക്കോസിന്റെ അഗിരണം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ ഇരുമ്പിന്റെ കലവറയായ ചീര ചുവന്ന രക്താണുക്കളുടെ നിര്‍മാണത്തിനും ഹീമോഗ്ലോബിന്റെ പ്രവര്‍ത്തനത്തിനും ഇത് വളരെ അത്യാവശ്യമാണ്.

READ ALSO: ക്രിക്കറ്റ് ആരാധകരെ മെട്രോ സ്റ്റേഷനുകളിലേക്ക് പോന്നോളൂ! ലോകകപ്പ് ഫൈനൽ തത്സമയം പ്രദർശിപ്പിക്കാനൊരുങ്ങി കൊച്ചി മെട്രോ

പ്രമേഹ രോഗികളില്‍ മാത്രമല്ല വിളര്‍ച്ച, ത്വക് രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങള്‍, മഞ്ഞപിത്തം ഇവയ്‌ക്കെല്ലാം ചുവന്ന ചീര കഴിക്കുന്നത് രോഗാവസ്ഥ കുറയ്‌ക്കാൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button