KeralaLatest NewsNews

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു, അതിതീവ്ര ന്യൂനമർദ്ദം ദുർബലമാകും

നവംബർ 20 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് മഴയുടെ ശക്തി നേരിയ തോതിൽ കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏറ്റവും ഒടുവിലായി പുറത്തിറക്കിയ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം, അതിതീവ്ര ന്യൂനമർദ്ദം ദുർബലമാകുന്നതാണ്. അടുത്ത ആറ് മണിക്കൂറിനുള്ളിലാണ് ന്യൂനമർദ്ദം ദുർബലമാകുക. ന്യൂനമർദ്ദത്തിന്റെ സ്വാധീനം കുറയുമെങ്കിലും, വരും ദിവസങ്ങളിൽ ശക്തി കുറഞ്ഞ മഴ അനുഭവപ്പെടുന്നതാണ്.

നവംബർ 20 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് വയനാട് തുടങ്ങിയ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Also Read: ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ ഉലുവ

shortlink

Related Articles

Post Your Comments

Related Articles


Back to top button