KeralaLatest NewsNews

മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസിന് മൂല്യം കൂടുമെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: നവകേരള സദസ്സിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്രചെയ്യാന്‍ തയ്യാറാക്കുന്ന ബസ്, ആഡംബര ബസ്സല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നവകേരള സദസ്സിനായി പ്രത്യേകം ഉണ്ടാക്കിയ ബസാണ് ഉപയോഗിക്കുന്നതെന്നും സാധാരണ കെ.എസ്.ആർ.ടി.സി ബസല്ലെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. എ.കെ.ജി. സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബസ്സുണ്ട്, ആഡംബര ബസ്സൊന്നുമല്ല. പരിപാടി കഴിഞ്ഞാല്‍ അവര്‍ കൊണ്ടുപോകുകയല്ല, കേരളത്തിന്റെ സ്വത്തായി ഉപയോഗിക്കുകയാണ്. അതിനൊക്കെ മൂല്യം കൂടുകയല്ലേ. നാളെമുതല്‍ എല്ലാവരും കാണത്തക്ക രീതിയില്‍ ബസിന്റെ യാത്ര തുടങ്ങും. അതുവരെ എല്ലാവരും കാത്തിരിക്കുക. ഒരു രഹസ്യവുമില്ല. ആ ബസ് ഭാവിയില്‍ ഉപയോഗിക്കാന്‍ കഴിയും. ബസിന് മൂല്യം കൂടുകയാണ് ചെയ്യുക. മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസിന് സാധാരണ മൂല്യത്തേക്കാൾ ഉറപ്പായും ഉണ്ടാകും.

മറിയക്കുട്ടിക്കെതിരായ വ്യാജവാര്‍ത്തയില്‍ ദേശാഭിമാനി പരസ്യമായി ഖേദം പ്രകടിപ്പിച്ചുകഴിഞ്ഞു. വേറെ ഏതെങ്കിലും പത്രം ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടോ? പലസ്തീന്‍ റാലികളില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പങ്കാളിത്തമുണ്ട്. വിലക്ക് കല്‍പിച്ച പാര്‍ട്ടികളിലെ അംഗങ്ങള്‍ ആവേശത്തോടെ പങ്കെടുക്കുന്നു. വര്‍ഗീയ വാദികളേയും കോണ്‍ഗ്രസിനെപ്പോലെ അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കുന്നവരേയും മാത്രമേ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടികളില്‍ നിന്ന് ഒഴിച്ചുനിര്‍ത്തിയിട്ടുള്ളൂ’, ഗോവിന്ദൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button