തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന 6.65 ലക്ഷം ടിൻ അരവണ നശിപ്പിക്കാൻ വൈകും. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ഉപയോഗ ശൂന്യമായ അരവണ നശിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ കമ്പനികളുമായി ചർച്ച നടത്തി. ഇക്കാര്യത്തിൽ തീരുമാനം വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം വിശദമാക്കി. സ്വകാര്യ വളം കമ്പനികളിൽ നിന്നുൾപ്പടെ അരവണ നീക്കത്തിന് താത്പര്യപത്രം ക്ഷണിക്കാനാണ് കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചത്.
ദേവസ്വം മന്ത്രിയുടെ അനുമതിയോടെയാകും തുടർ നടപടി. വനത്തിൽ ഇവ നശിപ്പിക്കാനാകില്ലെന്ന് വനം വകുപ്പ് അറിയിച്ചിട്ടുള്ളത്. ഏലക്കയിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെത്തുടർന്നാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം 6.65 ലക്ഷം ടിൻ വിതരണം ചെയ്യാതെ മാറ്റിയത്.
Post Your Comments