KeralaLatest NewsNewsLife StyleHealth & Fitness

തണുത്ത വെള്ളം കുടിച്ചാൽ അടിവയറ്റില്‍ വേദന, തലവേദന !! പഠനങ്ങൾ പറയുന്നത്

തണുത്ത വെള്ളം കുടിക്കുന്ന ശീലം നിങ്ങളുടെ ശരീരത്തില്‍ സംഭരിച്ചിരിക്കുന്ന കൊഴുപ്പിനെ കഠിനമാക്കുന്നു

തണുത്ത വെള്ളം കുടിക്കാൻ ഇഷ്ടമുള്ളവർ ധാരാളമാണ്. അമിതമായി തണുത്ത വെള്ളം കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഭക്ഷണ സാധനങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും, അടിവയറ്റില്‍ വേദന തോന്നും. ശരീര താപനിലയുമായി തണുത്ത വെള്ളം കൃത്യമായി പ്രതികരിക്കാത്തതാണ് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്.

തണുത്ത വെള്ളം കുടിക്കുന്നത് തലച്ചോറിനെ പോലും ബാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. വളരെ നേര്‍ത്ത ഞെരമ്പുകളില്‍ സമ്മര്‍ദ്ദം കൂടാന്‍ ഇത് കാരണമാകും. അതുവഴി തലവേദന, സൈനസ് പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകും. തണുത്ത വെള്ളം കുടിക്കുന്ന സമയത്ത് ചിലർക്ക് തലയില്‍ പെട്ടന്ന് വേദന പോലെ തോന്നുന്നത് ഇതുകൊണ്ടാണ്.

read also: കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് 33.6 കോടി സബ്സിഡി: ഉത്തരവ് പുറത്തിറക്കി

തണുത്ത വെള്ളം കുടിക്കുന്ന ശീലം  നിങ്ങളുടെ ശരീരത്തില്‍ സംഭരിച്ചിരിക്കുന്ന കൊഴുപ്പിനെ കഠിനമാക്കുന്നു. കൊഴുപ്പ് സംഭരിക്കപ്പെട്ട് ഒടുവില്‍ അമിത വണ്ണത്തിലേക്കും വയര്‍ ചാടുന്നതിലേക്കും ഇത് നയിക്കും.

അതുപോലെതന്നെ കായിക വിനോദങ്ങളിലും കഠിനമായ ജോലികളിലും ഏര്‍പ്പെട്ട ശേഷം ഉടനടി തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. വ്യായാമത്തിന് ശേഷം ഉടന്‍ തന്നെ തണുത്ത വെള്ളം കുടിക്കുന്നത് വിട്ടുമാറാത്ത വയറുവേദനയിലേക്ക് നയിച്ചേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button