Latest NewsNewsBusiness

മിന്നും പ്രകടനം കാഴ്ചവച്ച് ആഭ്യന്തര സൂചികകൾ: നേട്ടത്തോടെ വ്യാപാരം

ഐടി ഓഹരികളാണ് ഇന്നത്തെ നേട്ടത്തിന് കൂടുതൽ ഊർജ്ജം പകർന്നത്

ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് മിന്നും പ്രകടനം കാഴ്ചവെച്ച് ആഭ്യന്തര സൂചികകൾ. ആഗോള, ആഭ്യന്തര തലങ്ങളിൽ നിന്ന് അനുകൂല വാർത്തകൾ വന്നതോടെയാണ് ഇന്ത്യൻ ഓഹരി സൂചികകൾ കത്തിക്കയറിയത്. സെൻസെക്സ് 742 പോയിന്റാണ് ഉയർന്നത്. ഇതോടെ, ബിഎസ്ഇ സെൻസെക്സ് 65,675-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 231 പോയിന്റ് നേട്ടത്തിൽ 19,675-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. വ്യാപാരത്തിന്റെ ആരംഭം മുതൽ തന്നെ ഓഹരി സൂചികകൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. ഒരുവേള സെൻസെക്സ് 65,747 വരെ ഉയർന്നിരുന്നു.

അമേരിക്കയിലും ഇന്ത്യയിലും പണപ്പെരുപ്പം ആശ്വാസ തലത്തിലേക്ക് എത്തിയത് ഓഹരി വിപണിക്ക് കൂടുതൽ നേട്ടം പകർന്നിട്ടുണ്ട്. പണപ്പെരുപ്പം കുറഞ്ഞതോടെ അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കൂട്ടാനുള്ള സാധ്യത മങ്ങിയതും ഓഹരി വിപണിക്ക് തുണയായി. ഐടി ഓഹരികളാണ് ഇന്നത്തെ നേട്ടത്തിന് കൂടുതൽ ഊർജ്ജം പകർന്നത്. ടെക് മഹീന്ദ്ര, കൊഫോർജ്, എംഫസിസ്, ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്സിഎൽ ടെക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ആക്സിസ് ബാങ്ക്, ഐഷർ മോട്ടേഴ്സ്, യെസ് ബാങ്ക് തുടങ്ങിയവയാണ് ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ചത്. നിഫ്റ്റി 50-ൽ 45 കമ്പനികളും ഇന്ന് നേട്ടം കുറിച്ചു. അതേസമയം, സെൻസെക്സിൽ 2,215 ഓഹരികൾ തിളങ്ങിയപ്പോൾ, 1,538 ഓഹരികളുടെ നിറം മങ്ങി. 131 ഓഹരികളുടെ വില മാറിയില്ല.

Also Read: വിവാഹ മോചനം നേടാതെ മറ്റൊരു സ്ത്രീയുമായി ലിവ് ഇന്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ദ്വിഭാര്യത്വം: കുറ്റകരമെന്ന് ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button