കൊൽക്കത്ത: പ്രതിഫലേച്ഛയില്ലാതെ പാർട്ടി പ്രവർത്തനം നടത്താൻ താൽപര്യമുള്ളവരെ തേടി സിപിഎം ബംഗാൾ ഘടകം പരസ്യം നൽകി. കമ്പനികൾ ഉദ്യോഗാർഥികളെ തേടുന്ന ലിങ്ക്ഡ് ഇൻ ആപ്പിലാണ് സിപിഎമ്മിന്റെ കോർപറേറ്റ് ശൈലിയിലുള്ള പരസ്യം. പ്രവർത്തകരാൻ നിശ്ചിത യോഗ്യതകളും പാർട്ടി മുന്നോട്ടുവെക്കുന്നുണ്ട്.
അപേക്ഷകർ ഡിജിറ്റൽ മാക്കറ്റിങ്, സാമ്പത്തിക മേൽനോട്ടം, ഓഫീസ് നടത്തിപ്പ്, നാട്ടിൽ ഇറങ്ങിയുള്ള വിവരശേഖരണം തുടങ്ങിയ മേഖലകളിൽ വിദഗ്ദരായിരിക്കണം എന്നും പരസ്യത്തിൽ പറയുന്നു. അപേക്ഷകർ ഇടതുപക്ഷ രാഷ്ട്രീയത്തോട് ആഭിമുഖ്യമുള്ളവരും സമർപ്പിത സേവനത്തിനുള്ള മനഃസ്ഥിതിയുള്ളവരാവണം എന്നും പരസ്യത്തിൽ പറയുന്നു. പാർട്ടി പ്രവർത്തനം ഒരു ജോലിയായി കണക്കാക്കരുതെന്നും പറയുന്നുണ്ട്.
ഉത്സവ സീസണിലെ തിരക്കൊഴിവാക്കാൻ വന്ദേ ഭാരത് എത്തുന്നു, ഈ റൂട്ടിൽ സർവീസ് നടത്തും
നേരത്തെ, ബംഗാളിൽ നടത്തിയ മിനി പ്ലീനത്തിൽ ഡിജിറ്റൽ രംഗത്തെ ഇടപെടൽ കൂടുതൽ ശക്തമാക്കണമെന്ന നിർദ്ദേശം ഉയർന്നിരുന്നു. നിലവിൽ മെച്ചപ്പെട്ട നിലയിലാണ് ഈ രംഗത്തെ പ്രവർത്തനമെന്നും കൂടുതൽ പേരെ ഉൾപ്പെടുത്തി ഡിജിറ്റൽ ടീം ശക്തമാക്കണമെന്നും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രവർത്തകരെയും ഗ്രാഫിക് ഡിസൈനർമാരെയും തേടി പാർട്ടി പരസ്യം നൽകിയത്.
Post Your Comments