ലോക ടൂറിസം ഭൂപടത്തിൽ തന്നെ ഇടം നേടിയ ജില്ലയാണ് ഇടുക്കി. ലോകത്തെ ഏറ്റവും വലിയ ആർച്ച് ഡാം, ആരെയും ആകർഷിക്കുന്ന കാലാവസ്ഥ എന്നിവയാണ് ഇടുക്കിയുടെ പ്രധാന പ്രത്യേകത. അതുകൊണ്ടുതന്നെ എല്ലാ വർഷവും നിരവധി ആളുകളാണ് ഇടുക്കിയിലേക്ക് വിനോദയാത്രകൾ പ്ലാൻ ചെയ്യുന്നത്. ഇടുക്കി കാണാൻ എത്തുന്നവർക്ക് ഇതിനോടകം തന്നെ സംസ്ഥാന ടൂറിസം വകുപ്പ് നിരവധി തരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇത്തവണ ഇക്കോ ലോഡ്ജ് എന്ന സ്വപ്ന പദ്ധതിയാണ് ടൂറിസം വകുപ്പ് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.
12 കോട്ടേജുകൾ അടങ്ങുന്ന ഇക്കോ ലോഡ്ജ് പദ്ധതിയുടെ നിർമ്മാണത്തിനായി 6.72 കോടി രൂപയാണ് ചെലവായിട്ടുള്ളത്. സംസ്ഥാന സർക്കാരിൽ നിന്ന് 2.78 കോടി രൂപയും, കേന്ദ്രസർക്കാരിൽ നിന്ന് 5.05 കോടി രൂപയുമാണ് പദ്ധതിക്കായി ലഭിച്ചത്. ഏകദേശം 25 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന രീതിയിലാണ് ഇക്കോ ലോഡ്ജ് നിർമ്മിച്ചിരിക്കുന്നത്. ഇക്കോ ലോഡ്ജിന്റെ 10 കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഇടുക്കി ഡാം, ഹിൽ വ്യൂ പാർക്ക്, ഡിടിപിസി പാർക്ക്, കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്, കാൽവരി മൗണ്ട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയ ഇക്കോ ലോഡ്ജിലെ ഒരു ദിവസത്തെ താമസ ചെലവ് നികുതി ഉൾപ്പെടെ 4,130 രൂപയാണ്.
Also Read: പാലക്കാട് ക്ഷേത്ര കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു
Post Your Comments