Latest NewsKeralaNews

വിവരാവകാശ രേഖകൾ സൗജന്യമായി ലഭിക്കാൻ തദ്ദേശസ്ഥാപനത്തിന്റെ സാക്ഷ്യപത്രം മതി: വിവരാവകാശ കമ്മീഷൻ

തിരുവനന്തപുരം: ബിപിഎൽ വിഭാഗങ്ങൾക്ക് വിവരാവകാശ രേഖകൾ സൗജന്യമായി ലഭിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം മതിയാകുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ. ബിപിഎൽ വിഭാഗങ്ങൾക്ക് ചട്ടം 4 (4) പ്രകാരം രേഖകൾ സൗജന്യമായി ലഭിക്കാൻ അർഹതയുണ്ട്. അതിനു ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസറുടെ സർട്ടിഫിക്കറ്റ് തന്നെ വേണമെന്നില്ലെന്നും പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ സെക്രട്ടറിമാരുടെ സാക്ഷ്യപത്രവും സ്വീകാര്യമാണെന്നും കമ്മിഷണർ എ അബ്ദുൽ ഹക്കിം വ്യക്തമാക്കി.

Read Also: ദിലീപ് ചിത്രം ബാന്ദ്രയ്ക്കെതിരെ നെഗറ്റീവ് റിവ്യൂ: അശ്വന്ത് കോക്ക് ഉൾപ്പെടെ 7 യൂട്യൂബർമാർക്കെതിരേ നിർമ്മാതാവിന്റെ ഹർജി

തിരുവനന്തപുരം ഇളവട്ടം നീർപ്പാറ എൻ വേലായുധൻകാണിയുടെ അപേക്ഷ തള്ളിയ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന്റെ നടപടിക്കെതിരെയാണ് കമ്മീഷന്റെ ഉത്തരവ്. ഹർജിക്കാരന് നിയമാനുസൃതം ലഭിക്കാനുള്ള സൗജന്യം നിഷേധിച്ച നടപടി ശരിയല്ല. എ4 സൈസ് പേപ്പറിലുള്ള 20 പേജുവരെ സൗജന്യമായി നല്കണമെന്നും അതിനുമേൽ പേജൊന്നിന് മൂന്നുരൂപ വീതം ഈടാക്കാമെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്.

Read Also: അല്‍ ഷിഫ ആശുപത്രിയില്‍ ഇസ്രയേല്‍ സൈന്യം; ഹമാസ് കമാന്‍ഡ് കേന്ദ്രം തകര്‍ക്കാനെന്ന് റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button