Latest NewsNewsBusiness

വെറും 8 മാസത്തിനുള്ളിൽ നേടിയത് കോടികളുടെ മൂല്യം! ഹിറ്റായി കേന്ദ്രസർക്കാറിന്റെ ‘ജെം’ പ്ലാറ്റ്ഫോം

സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള 25,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും ജെം വഴിയാണ് നടക്കുന്നത്

കേന്ദ്രസർക്കാറിന്റെ നിയന്ത്രണത്തിലുള്ള ഇ-മാർക്കറ്റിംഗ് പ്ലേസായ ജെം വഴിയുള്ള മൊത്ത വ്യാപാര മൂല്യം റെക്കോർഡ് നേട്ടത്തിലേക്ക്. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ 8 മാസത്തിനുള്ളിൽ, 2 ലക്ഷം കോടി രൂപയുടെ വ്യാപാര മൂല്യമാണ് ജെം നേടിയിരിക്കുന്നത്. പ്രതിദിന വ്യാപാരം മൂല്യം ഏകദേശം 850 കോടി രൂപയ്ക്ക് മുകളിലാണ്. ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി, മധ്യപ്രദേശ്, ജമ്മുകാശ്മീർ, ഒഡീഷ, ബീഹാർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നാണ് ജെം പ്ലാറ്റ്ഫോം മുഖാന്തരം കൂടുതൽ ഇടപാടുകൾ നടന്നിട്ടുള്ളത്.

സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള 25,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളും ജെം വഴിയാണ് നടക്കുന്നത്. ഇടപാടുകളുടെ 83 ശതമാനവും സംഭാവന ചെയ്യുന്നത് പൊതുമേഖല സ്ഥാപനങ്ങളാണ്. ബാക്കിയുള്ള 17 ശതമാനം സംസ്ഥാനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ് സംഭാവന ചെയ്യുന്നത്. തുടക്കം മുതൽ ഇതുവരെയുള്ള ജെമ്മിന്റെ മൊത്ത വ്യാപാര മൂല്യം 5.93 ലക്ഷം കോടി കവിഞ്ഞിട്ടുണ്ട്. 312 സേവനങ്ങളും, 11,800 ഉൽപ്പന്നങ്ങളുമാണ് ഈ പ്ലാറ്റ്ഫോം വഴി വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 7 മാസത്തിനുള്ളിൽ 45,000-ലധികം എംഎസ്എംഇകൾ ജെം പ്ലാറ്റ്ഫോമിൽ സെല്ലർമാരായും, സർവീസ് പ്രൊവൈഡർമാരായും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓർഡർ വാല്യുവിന്റെ 49 ശതമാനവും ഇത്തരം എംഎസ്എംഇകളിൽ നിന്നാണ്.

Also Read: നേപ്പാളിലെ ചൈനീസ് നിർമ്മിത പൊഖാറ വിമാനത്താവളത്തിനെതിരെ അന്വേഷണം, നടപടി മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെ

shortlink

Post Your Comments


Back to top button