![](/wp-content/uploads/2023/11/chi.jpg)
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന ഒന്നാണ് ചിയ വിത്തുകൾ. രാവിലെ ചിയ വിത്തിട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കും. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്റി ഓക്സിഡന്റുകളും ധാരാളമടങ്ങിയ ചിയ വിത്തുകൾ ഇവ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റുകയും ചെയ്യും. ദിവസം രണ്ടു സ്പൂണ്‍ ചിയ വിത്ത് വരെ കഴിക്കാം.
read also: മന്ത്രി മുഹമ്മദ് റിയാസിന് നേരെ കറുപ്പ് മുണ്ടുരിഞ്ഞ് പ്രതിഷേധം: യുവാവ് അറസ്റ്റിൽ
പ്രോട്ടീൻ, കാര്‍ബോഹൈഡ്രേറ്റ്സ്, ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍ അടങ്ങിയ ചിയ വിത്ത് ദിവസവും രാവിലെ കഴിക്കുന്നത് ആ ദിവസത്തെ മുഴുവൻ ഊര്‍ജം പ്രദാനം ചെയ്യാൻ സഹായിക്കും. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച സ്രോതസായ ചിയ വിത്തുകൾ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തിനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇവ ഗുണം ചെയ്യും.
കൂടാതെ, ചിയ വിത്തുകള്‍ ദിവസവും രാവിലെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ ഗുണകരമാണ്. എല്ലുകളുടെ ആരോഗ്യത്തിനാവശ്യമായ കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവ ഇതിലടങ്ങിയിട്ടുണ്ട്.
Post Your Comments