KeralaLatest NewsNews

കാണാതായ വീട്ടമ്മ കൊല്ലപ്പെട്ടു, സുഹൃത്തായ യുവാവ് അറസ്റ്റില്‍: വിവരം പുറത്തുവന്നതോടെ നാട് ഞെട്ടി

കോഴിക്കോട്: കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന് യുവാവായ സുഹൃത്തിന്റെ മൊഴി. കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നിന്നാണ് നവംബര്‍ ഏഴിന് വെളിപറമ്പ് സ്വദേശി സൈനബയെ (57) കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മ കൊല്ലപ്പെട്ടെന്ന വിവരം പൊലീസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Also: സു­​ഹൃ­​ത്തു­​ക്ക​ള്‍­​ക്കൊ­​പ്പം പെ­​രി­​യാ­​റി​ല്‍ കു­​ളി­​ക്കാ­​നി­​റ​ങ്ങി­​യ യു­​വാ­​വ് മു­​ങ്ങി ­​മ­​രി​ച്ചു

സൈനബയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്നാണ് യുവാവിന്റെ മൊഴി. ഇതേതുടര്‍ന്ന് മൃതദേഹം വീണ്ടെടുക്കാന്‍ പൊലീസ് നാടുകാണി ചുരത്തിലേക്ക് തിരിച്ചു. സൈനബയുടെ സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനായാണ് കൊലനടത്തിയതെന്നാണ് സൂചന. സ്ഥിരമായി സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നയാളാണ് സൈനബ. സംഭവം നടക്കുമ്പോള്‍ 17 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ അണിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button