Latest NewsKeralaNews

മകൾക്ക് പിന്നാലെ അമ്മയും യാത്രയായി; ഒന്നുമറിയാതെ ആശുപത്രി കിടക്കയിൽ ആൺമക്കൾ – കളമശ്ശേരി സ്ഫോടനത്തിന്റെ ബാക്കി പത്രം

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികത്സയിൽ കഴിയവേ മരണപ്പെട്ട സാലിയുടെ സംസ്കാരം നടന്നു. മകൾ ലിബിന കഴിഞ്ഞ ആഴ്ച മരണപ്പെട്ടിരുന്നു. മകൾ യാത്ര ആയത് അറിയാതെയാണ് അമ്മ സാലിയും മരണപ്പെട്ടത്. കൊച്ചിയിലെ സ്വക്യാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന സാലിയുടെ രണ്ട് ആൺമക്കൾ ഇതുവരെ ഒന്നും അറിഞ്ഞിട്ടില്ല. സഹോദരിയുടെയും അമ്മയുടെയും വേർപാട് ഇരുവരെയും അറിയിച്ചിട്ടില്ല. സാലിയുടെ ഭർത്താവ് പ്രദീപൻ പാചകതൊഴിലാളിയാണ്. ജോലിത്തിരക്ക് പ്രദീപൻ കൺവൻഷനിൽ പങ്കടുത്തില്ല. ഇതോടെ സ്‌ഫോടനത്തിൽ നിന്നും അദ്ദേഹം രക്ഷപ്പെട്ടു.

അതേസമയം, സ്ഫോടനക്കേസ് പ്രതി ഡൊമിനിക്ക് മാർട്ടിനുമായി അന്വേഷണസംഘം തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. സ്ഫോടനത്തിന് ഉപയോഗിച്ച പെട്രോൾ വാങ്ങിയ പമ്പിലും തമ്മനത്തെ വീട്ടിലുമുൾപ്പെടെ തെളിവെടുപ്പിനായി. സ്ഫോടനവുമായി ബന്ധപ്പെട്ടുള്ള എല്ലാ തെളിവുകളും ഇതിനോടകം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പ്രതി ഡൊമനിക്കുമായുള്ള സാമ്ര കൺവെൻഷൻ സെൻ്ററിലെ തെളിവെടുപ്പ് ആറ് മണിക്കൂറിലധികം സമയമെടുത്താണ് പൂർത്തികരിച്ചത്.

ഇയാൾ നേരത്തേയും പരീക്ഷണ സ്‌ഫോടനങ്ങള്‍ നടത്തിയതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. പരീക്ഷണ സ്‌ഫോടനം നടത്താന്‍ ഐഇഡി ആണ് തിരഞ്ഞെടുത്തതെന്നും ഇവയുടെ പ്രവര്‍ത്തനം അറിയാന്‍ പലതവണ പലയിടങ്ങളിലായി ശേഷി കുറഞ്ഞ ചെറു സ്‌ഫോടനങ്ങളാണ് പരീക്ഷിച്ചതെന്നും അന്വേഷണസംഘം വ്യക്തമാക്കി. പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ആളപായം ഉണ്ടാക്കുംവിധം ബോംബുകള്‍ നിര്‍മിച്ച് കളമശ്ശേരിയില്‍ സ്ഫോടനം ഉണ്ടാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button