കോട്ടയം: സുഹൃത്തുക്കൾക്കൊപ്പം മീനന്തറയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണ്മാനില്ല. മീനന്തറയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കാഞ്ഞിരപ്പള്ളി സ്വദേശി ജോയലിനെയാണ് കാണാതായത്.
എലിപ്പുലിക്കാട്ട് കടവിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപെടുകയായിരുന്നു. ബന്ധുവിന്റെ വീട്ടിൽ വിവാഹ ചടങ്ങിന് പങ്കെടുക്കാനായി എത്തിയതായിരുന്നു ജോയൽ. രണ്ട് സുഹൃത്തുക്കൾക്കൊപ്പം മീനന്തറയാറ്റിൽ കുളിക്കാൻ പോയ ജോയൽ കുളികഴിഞ്ഞ് കരയിൽ കയറിയ ശേഷം നീന്താനായി വീണ്ടും ഇറങ്ങുകയായിരുന്നു.
ഈ സമയത്താണ് ജോയൽ ഒഴുക്കിൽപെടുന്നത്. ഉടൻ തന്നെ സുഹൃത്തുക്കൾ നാട്ടുകാരെയും അഗ്നിശമന സേനയെയും വിവരം അറിയിച്ചു. അഗ്നിശമന സേനയും പോലീസും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.
Post Your Comments