ഇന്ത്യൻ വിപണിയിൽ തരംഗമായി മാറിയ സ്മാർട്ട്ഫോൺ ബ്രാൻഡാണ് പോകോ. ബഡ്ജറ്റ് റേഞ്ചിൽ മുതൽ പ്രീമിയം റേഞ്ചിൽ വരെ പോകോ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാറുണ്ട്. അത്തരത്തിൽ ബഡ്ജറ്റ് റേഞ്ച് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പോകോ പുറത്തിറക്കിയ ഹാൻഡ്സെറ്റാണ് പോകോ എക്സ്5. വിപണിയിൽ മികച്ച രീതിയിൽ ഉള്ള പ്രതികരണം നേടാൻ ഈ സ്മാർട്ട്ഫോണിന് സാധിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.
6.67 ഇഞ്ച് അമോലെഡ് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ഡിസ്പ്ലേ ഹോൾ പഞ്ച് ഔകട്ട്ഔട്ട് നൽകിയിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 695 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 13 മെഗാപിക്സലാണ് സെൽഫി ക്യാമറ. ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. 6 ജിബി റാം 228 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന പോകോ എക്സ്5 സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 13,999 രൂപയാണ്.
Also Read: ബംഗ്ലാദേശ് കവിത വികൃതമാക്കി: എആർ റഹ്മാനെതിരെ പ്രതിഷേധവുമായി കവിയുടെ കുടുംബം
Post Your Comments