News

‘ഗാസയിൽ സമാധാനം ഉറപ്പാക്കാനുള്ള ഒരേയൊരു മാർഗ്ഗം…’: അറബ്-ഇസ്‌ലാമിക് ഉച്ചകോടിയിൽ സൗദി

റിയാദ്: ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന്റെ നടപടികളെ അപലപിച്ച് ഇറാൻ. നിയാഴ്ച സൗദി തലസ്ഥാനത്ത് നടന്ന അറബ് നേതാക്കളുടെയും ഇറാൻ പ്രസിഡന്റിന്റെയും യോഗത്തിലാണ് ഇസ്രയേലിന്റെ പ്രവർത്തിയെ ഇറാൻ അപലപിച്ചത്. ഹമാസ്-ഇസ്രായേൽ യുദ്ധം അവസാനിക്കാത്തതിന്റെ പശ്ചാത്തലത്തിൽ കാര്യങ്ങൾ വിലയിരുത്തുന്നതിനായി അറബ് ലീഗും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും (ഒഐസി) അടിയന്തര യോഗം വിളിക്കുകയായിരുന്നു.

പലസ്തീൻ ജനതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾക്ക് അധിനിവേശ (ഇസ്രായേൽ) അധികാരികൾ ഉത്തരവാദികളാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. മേഖലയിലെ സുരക്ഷയും സമാധാനവും സ്ഥിരതയും ഉറപ്പുനൽകാനുള്ള ഏക മാർഗം അധിനിവേശവും ഉപരോധവും വാസസ്ഥലങ്ങളും അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി, മാർച്ചിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചതിന് ശേഷം സൗദി അറേബ്യയിലേക്കുള്ള തന്റെ ആദ്യ യാത്രയിൽ, ഇസ്‌ലാമിക രാജ്യങ്ങൾ ഇസ്രായേൽ സൈന്യത്തെ ‘ഭീകര സംഘടന’ ആയി പ്രഖ്യാപിക്കണമെന്ന് പറഞ്ഞു. മുസ്ലിം രാജ്യങ്ങളോടാണ് ഇറാന്‍ ഇത്തരം ഒരു നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

അതേസമയം, ഒക്‌ടോബർ ഏഴിന് ഹമാസിന്റെ രക്തരൂക്ഷിതമായ ആക്രമണത്തിന് ശേഷമാണ് 1,200 ഓളം പേർ കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ പറയുന്നു. ഇസ്രയേലിന്റെ തുടർന്നുള്ള വ്യോമ, കര ആക്രമണത്തിൽ 11,000-ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു. കൂടുതലും സാധാരണക്കാരാണ്. ഹമാസ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരമാണിത്. ഹമാസിനെ നശിപ്പിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ പറയുന്നു. ഹമാസ് സിവിലിയന്മാരെ “മനുഷ്യകവചമായി” ഉപയോഗിക്കുന്നതായി ഇസ്രായേൽ ആരോപിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button