പാന്‍ക്രിയാസിലെ കോശങ്ങളുടെ വളര്‍ച്ചയില്‍ ആരംഭിക്കുന്ന അര്‍ബുദമാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. ആമാശയത്തിന്റെ താഴത്തെ ഭാഗത്തിന് പിന്നില്‍ പാന്‍ക്രിയാസ് സ്ഥിതിചെയ്യുന്നു. ഇത് ഭക്ഷണം ദഹിപ്പിക്കാന്‍ സഹായിക്കുന്ന എന്‍സൈമുകളും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണുകളും ഉണ്ടാക്കുന്നു.
ഗുരുതരമായ കാന്‍സറുകളില്‍ ഒന്നാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍. അത് തിരിച്ചറിയുക സങ്കീര്‍ണമാണെന്ന് മാത്രമല്ല ഏറ്റവും വേദന നിറഞ്ഞ ഒന്നുകൂടിയാണിത്. പാന്‍ക്രിയാസിന് ചുറ്റും അനിയന്ത്രിതമായി കാന്‍സര്‍ കോശങ്ങള്‍ പെരുകുകയും ഒരു ട്യൂമര്‍ രൂപപ്പെടുകയും ചെയ്യുന്നതാണ് പാന്‍ക്രിയാറ്റിക് കാന്‍സര്‍.
പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ഏറ്റവും സാധാരണമായ തരം പാന്‍ക്രിയാറ്റിക് ഡക്റ്റല്‍ അഡിനോകാര്‍സിനോമയാണ്. പാന്‍ക്രിയാസില്‍ നിന്ന് ദഹന എന്‍സൈമുകള്‍ കൊണ്ടുപോകുന്ന നാളങ്ങളെ അണിനിരത്തുന്ന കോശങ്ങളിലാണ് അര്‍ബുദം ആരംഭിക്കുന്നത്.
പാന്‍ക്രിയാറ്റിക് കാന്‍സര്‍ അതിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ വളരെ അപൂര്‍വമായി മാത്രമാണ് കണ്ടെത്താനാകുന്നത്. ഇത് പലപ്പോഴും മറ്റ് അവയവങ്ങളിലേക്ക് പടരുന്നതുവരെ രോഗലക്ഷണങ്ങള്‍ പ്രകടമാകാറില്ല.
പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍…
1. അടിവയറ്റില്‍ വേദന (അടിവയറ്റില്‍ അസ്വസ്ഥത തോന്നുകയും വേദന പുറത്തേക്കു വ്യാപിക്കുകയും ചെയ്താല്‍ അത് പാന്‍ക്രിയാറ്റിക് കാന്‍സറിന്റെ ലക്ഷണമാകാമെന്ന് വിദഗ്ധര്‍ പറയുന്നു.
2. പെട്ടെന്ന് ഭാരം കുറയുക.
3. നടുവേദന
4. ഓക്കാനം, ഛര്‍ദ്ദി (ഭക്ഷണം കഴിച്ചയുടന്‍ ഓക്കാനവും ഛര്‍ദ്ദിയും അനുഭവപ്പെടുന്നത് ശരീരത്തില്‍ ട്യൂമര്‍ വളരുന്നതിന്റെ ആദ്യലക്ഷണമാണ്.)
5. മഞ്ഞപ്പിത്തം.
6. ഇരുണ്ട നിറമുള്ള മൂത്രം.
7.ചര്‍മ്മത്തില്‍ ചൊറിച്ചില്‍
8. കൈയിലോ കാലിലോ വേദനയും വീക്കവും ഉണ്ടാകുക. ഇത് രക്തം കട്ടപിടിക്കുന്നത് മൂലമാകാം.
ശ്രദ്ധിക്കുക : മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Post Your Comments