സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയാണ് അനുഭവപ്പെടുക. അതിനാൽ, പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.
വരുന്ന 5 ദിവസവും ഒറ്റപ്പെട്ട ശക്തമായ മഴ അനുഭവപ്പെടുന്നതാണ്. കൂടാതെ, മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മുന്നറിയിപ്പ് പ്രഖ്യാപിച്ച ജില്ലകളിലെ മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
Also Read: ലോക്കോ പൈലറ്റിന്റെ ആത്മഹത്യാ ഭീഷണി: മാനസിക ചികിത്സാ കേന്ദ്രത്തിലേക്ക് അയച്ച് റെയില്‍വെ, പ്രതിഷേധം
കേരള തീരത്ത് ഇന്ന് രാത്രി 11:30 വരെ 1.0 മീറ്റർ മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും, കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കൂടാതെ, തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11:30 വരെ 1.4 മീറ്റർ ഉയരത്തിൽ തിരമാല ഉണ്ടാകുന്നതാണ്.
Post Your Comments